ഭക്തജനങ്ങള്‍ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ അയ്യപ്പ സന്നിധാനത്തില്‍

തിരക്ക് ഏറിയതോടെ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്ത ജനങ്ങള്‍ അയ്യപ്പനടയില്‍വലഞ്ഞു. പോലീസിന്റെ നിയന്ത്രണം പാളി. തിക്കിനും തിരക്കിനുമിടയില്‍ കുട്ടികളടക്കമുള്ളവര്‍ കുഴഞ്ഞുവീണു. പലയിടത്തും പോലീസും തീര്‍ഥാടകരുമായി ഉന്തും തള്ളുമുണ്ടായി. നിരയില്‍ നിന്നും പുറത്തുചാടാന്‍ ഒരുങ്ങിയ ഭക്തരെ കമ്പെടുത്തു തല്ലിയ പോലീസിന്റെ നടപടിക്കെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം.
പതിനെട്ടാം പടിയില്‍ ഡ്യൂട്ടിനോക്കുന്ന പോലീസിന്റെ പരിചയക്കുറവുമൂലം പടികയറ്റുന്നതിലെ വേഗതക്കുറവാണ് ക്യൂ നീളാന്‍ ഇടയാക്കുന്നത്. മരക്കൂട്ടവും കടന്ന ക്യൂ ശബരീപീഠം വരെ എത്തിയതോടെ പന്ത്രണ്ട് മണിക്കൂറോളം ഭക്തര്‍ നിരയില്‍ കാത്തുനിന്നു. കാത്തുനിന്ന വിഷമിച്ച ഭക്തര്‍ക്ക് കുടിവെള്ളം ലഭിക്കാതായതോടെയാണ് കുഴഞ്ഞുവീഴാന്‍ തുടങ്ങിയത്.
ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചതരത്തില്‍ എങ്ങും കുടിവെള്ളം വിതരണം ചെയ്തിരുന്നില്ല. ചില ഇടങ്ങളില്‍ മാത്രമാണ് നാമമാത്രമായ ജലവിതരണം നടന്നത്.
https://www.facebook.com/Malayalivartha