തലയോലപ്പറമ്പിലെ മാത്യു വധക്കേസിലെ പ്രതി പിടിയിലായി

തലയോലപറമ്പ് മാത്യു(48) കൊലക്കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തി. വ്യാജ നോട്ട് കേസില്‍ റിമാന്‍ഡിലായിരുന്ന വൈക്കം ടി.വിപുരം ചെട്ടിയാംവീട് അനീഷാണ് (38)കൊലക്കേസിലെ പ്രതി. പൊലീസ് ഇപ്പോള്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയാണ്.
അനീഷിന്റെ പിതാവ് വാസുവിന്റെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്. അനീഷാണ് കൊല നടത്തിയതെന്ന് കൊല്ലപ്പെട്ട മാത്യുവിന്റെ മകള്‍ നൈസിയോട് വാസു പറയുകയായിരുന്നു. വാസുവിന്റെ മൊഴി ഉള്‍ക്കൊള്ളുന്ന ഓഡിയോ ടേപ്പ് തലയോലപറമ്പ് പൊലീസിന് നൈസി കൈമാറിയതോടെയാണ് എട്ട് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മാത്യുവിനെ കൊന്ന് കുഴിച്ചിട്ടതായി അനീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അനീഷ് മാത്യുവിന്റെ ശവശരീരം കുഴിച്ചിട്ട സ്ഥലത്ത് ബഹുനില കെട്ടിടമാണ് നിലവിലുള്ളത്. കെട്ടിടത്തിന്റെ തറ പൊളിച്ച് മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha



























