ക്രിസ്മസ് വിപണിയില്‍ പുലിമുരുകന്‍ സ്റ്റാറുകള്‍

സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്രിസ്മസ് വിപണിയില്‍ താരമാകാന്‍ പുലിമുരുകന്‍ സ്റ്റാറുകള്‍. നൂറു രൂപമുതല്‍ ഇരുനൂറ്റയമ്പത് രൂപവരെയാണ് ഈ പേപ്പര്‍ നിര്‍മിത സ്റ്റാറുകളുടെ വില. നോട്ട് പ്രതിസന്ധിയെതുടര്‍ന്ന് പുറത്ത് നിന്നുള്ള ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കാന്‍ മടിച്ചുനിന്നതിനിടയിലാണ് ക്രിസ്മസ് മാര്‍ക്കറ്റിലെ സ്റ്റാറാവുകയാണ് ഈ പുലിമുരുകന്‍ സ്റ്റാര്‍.
വര്‍ണക്കടലാസുകള്‍ വിവിധ രൂപത്തില്‍ വെട്ടിയെടുത്ത് പൊലിപ്പിച്ചെടുത്ത് മാര്‍ക്കറ്റ് പിടിക്കാനിറങ്ങിയ പുത്തന്‍ ഇനം തേടി ആവശ്യക്കാര്‍ വന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് തൃശൂര്‍ ഹൈറോഡിലെ വ്യാപാരി ജോയ് പറയുന്നു. ക്രിസ്മസ് അടുക്കുന്നതോടെ കച്ചവടം കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. നാട്ടില്‍ നിന്നും നിര്‍മിക്കുന്ന എല്‍.ഇ.ഡി സ്റ്റാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. വളരെക്കുറഞ്ഞ വൈദ്യുതി മാത്രമാണ് ഇതിനു ചെലവാകുകയുള്ളൂ എന്നതിനാല്‍ വെള്ള പൈപ്പിലുള്ള ഡബിള്‍, സിംഗിള്‍, സ്റ്റാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.
കൂടാതെ അലങ്കാര വസ്തുക്കളായ മാല ബള്‍ബുകള്‍, ബിഗ് ബലൂണുകള്‍, മണ്ണുകൊണ്ടുള്ള ഉണ്ണിയേശു,മുഖമൂടികള്‍, പാപ്പമാരുടെ വസ്ത്രങ്ങള്‍, തൊപ്പികള്‍ എന്നിവക്കും ആവശ്യക്കാര്‍ കൂടിവരികയാണ്. ക്രിസ്മസ് ട്രീക്കും പതിവ് ആവശ്യക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും നോട്ട് പ്രതിസന്ധിയുള്ളതിനാല്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി കടകളില്‍ സ്‌റ്റോക്ക് ചെയ്യാനിപ്പോഴും വ്യാപാരികള്‍ ഭയപ്പെടുകയാണ്.
https://www.facebook.com/Malayalivartha