ശബരിമലയില്‍ അമിതമായ തിക്കും തിരക്കും; 25 പേര്‍ക്ക് പരുക്ക്, രണ്ടു പേരുടെ നില ഗുരുതരം; പരുക്കേറ്റവര്‍ ഇതരസംസ്ഥാനത്തു നിന്നുള്ളവരാണെന്ന് സൂചന

ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് 25 പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ദുരന്തനിവാരണസേന മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റുകയാണ്. മറ്റുള്ളവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധനയ്ക്കു ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടപ്പോള്‍ ആണ് ശക്തമായ തിക്കും തിരക്കും ഉണ്ടായത്. പരുക്കേറ്റവര്‍ ഇതരസംസ്ഥാനത്തു നിന്നുള്ളവരാണ് എന്നാണ് സൂചന.
ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയായിരുന്നു ഇന്ന്. ഇതു കഴിഞ്ഞതിനു ശേഷമേ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി ഭക്തര്‍ മാളികപുറത്തും നടപന്തലിലും ക്യൂ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ദീപാരാധനയ്ക്ക് ശേഷം ഇവരെ കടത്തിവിട്ടപ്പോഴാണ് തിരക്കുണ്ടായത്. മാളികപ്പുറത്ത് ക്യൂ നിന്നിരുന്നവരാണ് പരുക്കേറ്റവരില്‍ ഏറയുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























