ശബരിമല തന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് നഗ്‌നനാക്കി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് കൊള്ളയടിച്ച കേസ്; പ്രതിയായ ആഷിഫിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

ശബരിമല തന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് നഗ്‌നനാക്കിയ ശേഷം യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് കൊള്ളയടിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു. നഗ്‌നനാക്കി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കാസര്‍കോട് പുളിക്കൂറിലെ പി എം ആഷിഫി(36)നെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
2006 ജൂലൈ 23നാണ് ശബരിമല തന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് കൊള്ളയടിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ആഷിഫ് മുമ്ബും ഇതേ വകുപ്പ് പ്രകാരം അറസ്റ്റിലായിരുന്നു. 2009ല്‍ ആണ് ആഷിഫ് ആദ്യം കാപ്പ പ്രകാരം അറസ്റ്റിലായത്.
കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭ ജോണിന്റെ കൂട്ടാളിയാണ് അറസ്റ്റിലായ ആഷിഫ് എന്ന് പോലീസ് പറഞ്ഞു.
2007 ഒക്ടോബര്‍ ഏഴിന് കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തു അശ്ലീല സി ഡി വില്‍പ്പന നടത്തുന്നതിനിടയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. 2008 നവംബര്‍ എട്ടിനു പറക്കില സ്വദേശിനിയായ ദളിത് യുവതിയെ കടയില്‍ കയറി അക്രമിച്ചു, 2008 ഫെബ്രുവരി 11ന് ഉളിയത്തടുക്ക മഞ്ചത്തടുക്കയില്‍ ഇബ്രാഹിം ഖലീല്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി, 2008 ഫെബ്രുവരി 12 ന് കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കെ സഹ തടവുകാരനായ ശ്രീധര ഷെട്ടിയെ അക്രമിച്ചു, 2009 ഏപ്രില്‍ രണ്ടിനു രാത്രി ഓട്ടോ തടഞ്ഞു നിര്‍ത്തി യാത്രക്കാരനായ കലന്തര്‍ പാഷയെ അക്രമിച്ചു തുടങ്ങിയ സംഭവത്തിലും ആഷിഖിനെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha