സിഐയുടെ തെറിവിളി പുറത്താകുന്നത് മറ്റൊരു മുഖം; എന്തു വന്നാലും പിടിക്കപ്പെടില്ലെന്ന ഭാവം സിഐ തന്നെ പറയുന്നത് പുറത്ത്

തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ് പരാതിക്കാരനെ തെറി പറഞ്ഞത് ഏഷ്യാനെറ്റ് ചാനല്‍ തെളിവു സഹിതം സംപ്രേക്ഷണം ചെയ്തതോടെ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ സി പി എമ്മിന്റെ സഹായത്തോടെ ദുര്‍ഭരണം നടത്തുകയാണെന്ന പരാതിക്ക് ഒരു തെളിവു കൂടി.
സി പി എം അനുകൂല പോലീസ് സംഘടനയിലെ അംഗങ്ങളാണ് ഇത്തരത്തില്‍ പരാതിക്കാരോട് മോശമായി പെരുമാറുന്നത്. ആരെങ്കിലും പരാതി നല്‍കിയാലും തങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്നാണ് ഇവരുടെ നിലപാട് .സി പി എം അനുകൂല സംഘടനയിലെ അംഗങ്ങളെ മാത്രമേ സാധാരണ കന്റോണ്‍മെന്റ്, തമ്പാനൂര്‍, പോലുള്ള പ്രധാന സ്‌റ്റേഷനുകളില്‍ നിയമിക്കാറുള്ളു. തമ്പാനൂര്‍ സി ഐ അസോസിയേഷന്‍ നേതാവായ പൃഥ്വിരാജ് തന്നെയാണ്. രാഷ്ട്രീയ പിന്‍ബലമുള്ളതു കൊണ്ട് തങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്നും ഇത്തരക്കാര്‍ വിശ്വസിക്കുന്നു.
നഗരഹൃദയത്തിലെ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തരവാദിത്വമേറെയാണെന്ന് ഇവര്‍ അറിയുന്നില്ല. ഫോണ്‍ വിളിക്കുന്നവര്‍ അത് റെക്കോര്‍ഡ് ചെയ്യുമെന്ന കോമണ്‍സെന്‍സ് പോലും ഇവര്‍ക്കില്ല. എന്തു വന്നാലും നേരിടാമെന്നാണ് ഇവരുടെ ഭാവം. എന്നാല്‍ വിഷയം മനുഷ്യാവകാശ കമ്മീഷനിലും പോലീസ് കംപ്ലയന്‍സ് അതോറ്റിയിലും എത്തുമ്പോഴായിരിക്കും ഇത്തരകാര്‍ക്ക് പിടി വീഴുക
മാധ്യമങ്ങള്‍ പോലീസിനെതിരെ നടത്തുന്ന അതിശക്തമായ ഇടപെടലുകള്‍ ഇവര്‍ അറിയുന്നില്ല. പോലീസ് സ്‌റ്റേഷനുകള്‍ ഇവരുടെ കുടുംബസ്വത്താണെന്നാണ് വിചാരം. ഏതു സര്‍ക്കാര്‍ വന്നാലും ഇത്തരം ഗ്രൂപ്പ് നേതാക്കന്‍മാര്‍ ഭരണം നടത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്‍ നേതാവാണ് പോലീസ് ഭരിച്ചത്.
പോലീസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കന്നത്. യു. എ. പി. എ യും ദേശീയഗാന വിവാദവും ഉദാഹരണം. കോടിയേരി പോലീസിനു നല്‍കിയത് അതിശക്തമായ മുന്നറിയിപ്പാണ്. പോലീസ് ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രിയും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha