പരസ്പരം പഴിചാരി പോലീസും ദേവസ്വം ബോര്‍ഡും... പൊലീസ് ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കിയെന്ന് ഡിജിപി

ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ദേവസ്വം ബോര്‍ഡും പോലീസും പര്‌സ്പരം പഴിചാരുന്നു. സുരക്ഷാ വീഴ്ച്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസിന്റെ കൈയിലുണ്ടായിരുന്ന വടം വഴുതി താഴെ വീണതാണ് അപകടത്തിന് കാരണം. അപകടം നടന്ന സമയത്ത് ആകെയുണ്ടായിരുന്നത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണ്. വലിയ തിക്കും തിരക്കും വന്നപ്പോള്‍ ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. എക്‌സ്‌റേ അടക്കമുള്ള ചികിത്സ സൗകര്യം സന്നിധാനത്തെ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വീഴ്ചയുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്ല. പൊലീസ് ഇടപെട്ടത് വലിയ അപകടം ഒഴിവാക്കിയെന്നും ഡിജിപി പറഞ്ഞു.
സന്നിധാന ചുമതലുള്ള ഐജി എസ്. ശ്രീജിത്ത് അപകടത്തെ കുറിച്ച് അന്വേഷിക്കും. ബാരിക്കേഡുകള്‍ ശക്തിപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിന് എഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിരുന്നില്ലെന്നും ഡിജിപി പറഞ്ഞു. ഐജി ശ്രീജിത്തിനോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഹാജരാക്കാനാണ് നിര്‍ദേശം.
പൊലീസിന്റെ കൈയിലുണ്ടായിരുന്ന വടം വഴുതി താഴെ വീണതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അപകടം നടന്ന സമയത്ത് ആകെയുണ്ടായിരുന്നത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണ്. വലിയ തിക്കും തിരക്കും വന്നപ്പോള്‍ ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. എക്‌സ്‌റേ അടക്കമുള്ള ചികിത്സ സൗകര്യം സന്നിധാനത്തെ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇക്കാര്യമാണ് ഡിജിപി നിഷേധിച്ചിരിക്കുന്നത്.
മാളികപ്പുറത്തിന് സമീപമായിരുന്നു സംഭവം. 35 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരുന്ന സമയത്താണ് അപകടം സംഭവിച്ചത്. തങ്കയങ്കി സന്നിധാനത്ത് എത്തിച്ചേരുന്ന സമയം ആളുകളെ ഇടയ്ക്ക് തടഞ്ഞിരുന്നു. പരുക്കേറ്റവര്‍ ആന്ധ്ര സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. തങ്ക അങ്കി ചാര്‍ത്തി ദീപാരാധന തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് മാളികപ്പുറത്തിനു സമീപം ഭക്തരുടെ തള്ളിക്കയറ്റം ഉണ്ടായത്. വടംകെട്ടി തടഞ്ഞുനിര്‍ത്തിയ അയ്യപ്പന്മാരെ കടത്തിവിടാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ ഇടിച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്. ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധനയായിരുന്നു ഞായറാഴ്ച. ഇതു കഴിഞ്ഞതിനു ശേഷമേ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി ഭക്തര്‍ മാളികപുറത്തും നടപന്തലിലും ക്യൂ നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha