തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീസഹായ കേന്ദ്രവും ഹെല്‍പ്പ് ലൈന്‍ നമ്പറും; കൊല്ലത്ത് വൈഫൈ, എല്‍ഇഡി ബോര്‍ഡ്

സ്ത്രീയാത്രക്കാര്‍ക്ക് പ്രത്യേക സഹായത്തിനു പ്രാധാന്യം നല്‍കി ആര്‍പിഎഫ് ഉള്‍പ്പെടെയുള്ളവയിലെ വനിതാ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീസഹായ കേന്ദ്രം തുടങ്ങി. ഉദ്ഘാടനം ഡീസംബര്‍ 26ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും.
റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാവിധ യാത്രാ വിവരങ്ങളും സുരക്ഷാ സഹായവും ഈ സഹായകേന്ദ്രം നല്‍കും. പുതിയ ബുക്കിംഗ് ഓഫീസിനു സമീപത്താണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുറി, വീല്‍ ചെയറുകള്‍, ചുമട്ടുതൊഴിലാലികളുടെ വേഗത്തിലുള്ള സേവനം ഉറപ്പാക്കല്‍, പ്രീപെയ്ഡ് ഓട്ടോയും ടാക്‌സിയും വേഗത്തില്‍ ലഭ്യമാക്കല്‍ എന്നിവ ഈ സഹായകേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സഹായങ്ങളായിരിക്കും.
റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്ബറുകളായ 138, 182 എന്നിവയ്ക്കു പുറമേ സ്ത്രീകള്‍ക്കു മാത്രമായി 9567869385 എന്ന പ്രത്യേക മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ നമ്ബറും ഉണ്ടായിരിക്കും. തിരുനല്‍വേലി, കന്യാകുമാരി എന്നിവിടങ്ങള്‍ മുതല്‍ ഷൊര്‍ണൂര്‍ വരെ തിരുവനന്തപുരം ഡിവിഷനില്‍ എവിടെയുള്ള സ്ത്രീയാത്രക്കാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ഈ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ ഉപയോഗിക്കാം.
പ്രതിദിനം ഏകദേശം 23300 യാത്രക്കാര്‍ വന്നുപോവുകയും 15.5 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന, കേരളത്തിലെ തിരക്കുള്ള റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കൊല്ലം സ്റ്റേഷനില്‍ വന്നുപോകുന്ന യാത്രക്കാര്‍ സ്റ്റേഷന്‍ വളപ്പിലായിരിക്കുമ്‌ബോള്‍ വൈഫൈ സൗകര്യം ഉറപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചു.
സ്റ്റേഷനില്‍ വന്നുപോകുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ വിവര ബോര്‍ഡും സ്ഥാപിക്കും. വൈദ്യുതി ലാഭിക്കുന്നതിന് പത്തൊമ്ബത് സ്റ്റേഷനുകളില്‍ 6.5 കോടി മുടക്കി എല്‍ഇഡി വിവര പ്രദര്‍ശന ബോര്‍ഡുകള്‍ യാത്രക്കാര്‍ക്കു വേണ്ടി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. തിരുവനന്തപുരം ഡിവിഷനില്‍ തിരുവനന്തപുരത്തിനു ശേഷം ഈ സൗകര്യം നടപ്പാകുന്ന രണ്ടാമത്തെ സ്റ്റേഷനാണ് കൊല്ലം.
എറണാകുളം ജംഗ്ഷന്‍, തൃശൂര്‍ സ്റ്റേഷനുകളിലും വൈകാതെ സമാനമായ ബോര്‍ഡുകള്‍ സ്ഥാപിക്കും.
സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന സ്ത്രീയാത്രക്കാരുടെ സൗകര്യങ്ങള്‍ പരിഗണിച്ച് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ സ്ത്രീകളുടെ കാത്തിരിപ്പുകേന്ദ്രം നവീകരിച്ചു. നവീകരിച്ച സ്ത്രീകളുടെ കാത്തിരിപ്പു കേന്ദ്രത്തില്‍ വിശ്രമ മുറി സൗകര്യങ്ങളുമുണ്ട്. സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ മുഴുവന്‍ സമയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. 12 ലക്ഷം രൂപ ചെലവിട്ടാണ് ഈ മൂന്ന് സൗകര്യങ്ങളും സജ്ജീകരിച്ചത്.
https://www.facebook.com/Malayalivartha