സ്‌കൂളില്‍ മോഷണം നടത്തിയതിനു ശേഷം കള്ളന്റെ ഉപദേശം

തെരുവത്തെ മഡോണ എയിഡഡ് യുപി സ്‌കൂളിലെ കുട്ടികളെ അച്ചടക്കത്തോടെ പഠിക്കാനും കോപ്പി അടിക്കാതെ പരീക്ഷയെഴുതാനും ക്ലാസ് മുറികള്‍ വൃത്തിയായി സൂക്ഷിക്കാനും ഉപദേശിക്കുന്നത് ഒരു കള്ളനാണ്. ഒരാഴ്ചക്കിടെ മൂന്ന് തവണ മോഷണം നടത്തി ലാപ്‌ടോപ്പും ക്യാമറയും പണവും ഉള്‍പ്പെടെ കവര്‍ന്നാണ് കള്ളന്റെ ഉപദേശം. ക്രിസ്മസ് രാവില്‍ മോഷണം നടത്തിയതിനു ശേഷമാണ് ബെഞ്ചിന് മുകളിലും ചുമരിലുമായി കുട്ടികള്‍ക്കുള്ള ഉപദേശം എഴുതിവച്ച് കള്ളന്‍ മടങ്ങിയിരിക്കുന്നത്, ഇതിന് മുന്‍പ് രണ്ടു തവണ സ്‌കൂളില്‍ മോഷണം നടത്തിയ കള്ളന്‍ എല്ലാ ക്ലാസ് മുറികളിലും കാരുണ്യ പ്രവര്‍ത്തനത്തിനായി കുട്ടികള്‍ പണം സൂക്ഷിച്ചുവെക്കുന്ന പെട്ടികള്‍ തകര്‍ക്കുകയും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.
അന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസെടുക്കാനും അന്വേഷണം നടത്താനും തയ്യാറായില്ല. പിന്നീട് രണ്ടു മോഷണങ്ങള്‍ കൂടി നടത്തിയ കള്ളന്‍ സയന്‍സ് ലാബില്‍ സൂക്ഷിച്ചിരുന്ന പണവും സ്‌കൂള്‍ ആവശ്യത്തിനായി വാങ്ങിയ ക്യാമറയും ഓഫീസില്‍ സൂക്ഷിച്ചിരുന്ന ലാപ് ടോപ്പും കൊണ്ടുപോകുകയായിരുന്നു. എല്ലാ തവണയും സ്‌കൂളിന്റെ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തുകടന്നിട്ടുള്ളത്. മോഷണം തുടര്‍ക്കഥയായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥിരം മോഷ്ടാക്കളെയുള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു.
https://www.facebook.com/Malayalivartha