അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷിച്ചാലും വൈദ്യുതി മന്ത്രി എം എം മണിക്ക് ഒന്നും സംഭവിക്കില്ല; രാജിവച്ചാലും ഇല്ലെങ്കിലും

അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷിച്ചാലും വൈദ്യുതി മന്ത്രി എം.എം മണിക്ക് ഒന്നും സംഭവിക്കില്ല. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ധന മന്ത്രി കെ.എം.മാണി രാജിവച്ചതുപോലെയായിരിക്കും മണിയുടെയും രാജി.
മണിയാശാന്റെ നാക്കിന് ലൈസന്‍സില്ലെന്ന കാര്യം ഏതു കോടതിക്കുമറിയാം. 2012 മേയ് 25നാണ് ഇടുക്കിയിലെ മണക്കാട്ട് മണി വിവാദ പ്രസംഗം നടത്തിയത്.രാഷ്ട്രീയ വൈരികളെ പട്ടിക തയ്യാറാക്കി വകയിരുത്തി എന്നായിരുന്നു പരാമര്‍ശം. ആര്‍ എസ് എസുകാര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു മണിയുടെ പ്രസംഗം. പ്രാദേശിക ചാനല്‍ പകര്‍ത്തിയ പ്രസംഗമാണ് കേസില്‍ കലാശിച്ചത്.
കേസില്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടത് കേരള ഹൈക്കോടതിയാണ്. തുടര്‍ന്ന് മണിയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു. ഐ.ജി. കെ.പത്മകുമാര്‍ മണിയെ അറസ്റ്റ് ചെയ്ത് പീരുമേട് ജയിലില്‍ അടച്ചു. അതേ പത്മകുമാര്‍ ഇപ്പോള്‍ വൈദ്യുത ബോര്‍ഡില്‍ ചീഫ് വിജിലന്‍സ് ഓഫീസറാണ്.
2013 ജനുവരി മൂന്നിനാണ് ഹൈക്കോടതി മണിക്ക് ജാമ്യം അനുവദിച്ചത്. ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു ജാമ്യം. ഇതിനിടെ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവന്നു.
പ്രസംഗത്തില്‍ ഒരാള്‍ കൊല നടത്തിയതായി അവകാശവാദം ഉന്നയിച്ചാലും പോലീസിന് അത് തെളിയിക്കേണ്ട ബാധ്യതയുണ്ട്. 1985 മാര്‍ച്ചിലാണ് അഞ്ചേരി ബേബി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടത്. 31 വര്‍ഷം മുമ്പ് വെറുതെ വിട്ട ഒരു കൊലപാതക കേസ് പുനരന്വേഷിക്കണമെന്ന് പറഞ്ഞാല്‍ അതത്ര എളുപ്പമല്ല. കാരണം കേസ് അന്വേഷിക്കേണ്ടത് മണിയെ സല്യൂട്ട് ചെയ്യുന്ന പോലീസുകാര്‍ തന്നെയാണ്. സിപിഎം കോണ്‍ഗ്രസല്ല. ആര് അന്വേഷിച്ചാല്‍ ശരിയാകുമെന്ന് അവര്‍ക്കറിയാം, വിശ്വസ്തരെ കൊണ്ട് അന്വേഷിപ്പിച്ച് അവര്‍ കേസില്‍ നിന്നും നിഷ്പ്രയാസം ഊരും.
മണി രാജിവക്കുകയാണെങ്കില്‍ അത് എല്‍സിഎഫ് സര്‍ക്കാരിന് ദോഷമായി തീരും. ജയരാജന്റെ രാജിയുടെ ക്ഷീണം ഇതേ വരെയും തീര്‍ന്നിട്ടില്ല. മാത്രവുമല്ല മണിക്കെതിരെ ഉയരുന്നത് അഴിമതി ആരോപണവുമല്ല. അപ്പോള്‍ മാധ്യമങ്ങള്‍ രാജിക്ക് പിന്നാലെ നില്‍ക്കുമെന്ന് കരുതുക വയ്യ. മണിയാകട്ടെ ആര്‍ക്കും ഒരു ദോഷവും ചെയ്യാത്ത ഒരാളാണ്. പ്രവര്‍ത്തനപഥത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്.
മധ്യമങ്ങളാണല്ലോ കേരളത്തില്‍ രാജി തീരുമാനിക്കുന്നത്. രാജി ആവശ്യപ്പെട്ടവരെ പരിഹസിച്ച് പരിഹസിച്ച് മണിയാശാന്റെ നാക്ക് വീണ്ടും പിഴക്കുമോ എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha