പ്രതിപക്ഷനേതാവ് വന്‍ പരാജയമെന്ന് കെ മുരളീധരന്‍

പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ കഴിയുന്നില്ലെന്ന വിമര്‍ശനവുമായി കെ മുരളീധരന്‍ എം എല്‍ എ. സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനായില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഇടതുപക്ഷം മാത്രമായി ചുരുങ്ങി. സുപ്രധാന വിഷയങ്ങളില്‍ ഉചിതമായി പ്രതികരിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍. യോജിച്ച് ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടാണെന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കോണ്‍ഗ്രസിലുണ്ട്.
ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ്. പ്രസ്താവനയിറക്കാനാല്ലാതെ ശക്തമായ പ്രതിഷേധ സമരത്തിന് നേതാക്കള്‍ക്ക് കഴിയുന്നില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
പാര്‍ട്ടി നേതാക്കള്‍ അവരവരുടെ നിലനില്‍പ്പിനായി മാത്രം പ്രവര്‍ത്തിക്കുകയും അവനവനിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്യുന്നു. പാര്‍ട്ടിയെ താഴേത്തട്ടില്‍ ശക്തിപ്പെടുത്താനോ അണികളെ ഉണ്ടാക്കി കാലാള്‍പ്പടയെ ശക്തിപ്പെടുത്താനോ അവര്‍ തയ്യാറാകുന്നില്ല. എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തന ഇറക്കുന്ന നേതാവക്കള്‍ ശക്തമായ ഒരു സമരം നടത്തുന്നതിനോട പ്രതിഷേധിക്കുന്നതിനോ തയ്യാറാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അണികളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണ്. നേതാക്കളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചുരുങ്ങിയ അണികള്‍ മാത്രമാണ് പാര്‍ട്ടിക്കുള്ളത്. നേതാക്കള്‍ സ്വന്തം സീറ്റിനും ലാഭിത്തിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. അവരുടെ മുഖം മിനുക്കാന്‍ അവര്‍ ശ്രമിക്കുന്‌പോള്‍ പാര്‍ട്ടി ദുര്‍ബ്ബലമാകുകയാണ്. നേതാക്കള്‍ ദുര്‍ബലരായതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനും ന്യൂനപക്ഷങ്ങള്‍ അകലാനുമുള്ള കാരണം. താനടക്കമുള്ള നേതാക്കള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പിടിയിലാണെന്നും ഗാന്ധിജിയാകാന്‍ ആര്‍ക്കും സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha