രശ്മിയും പശുപാലനും വീണ്ടും കളത്തിലിറങ്ങിയോ? തെറിവിളികളും ചോദ്യങ്ങളുമായി സൈബര്‍ പോരാളികളും സോഷ്യല്‍മീഡിയയില്‍ സജീവം

രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും ഒരു വര്‍ഷത്തിനുശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുന്നു. അതോടെ ഫേസ്ബുക്കില്‍ നാട്ടുകാരുടെ തെറിവിളിയും യഥേഷ്ടം. ഇവര്‍ രണ്ടുപേരും ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായിരുന്നെങ്കിലും പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബര്‍ 17ന് ഫേസ്ബുക്കില്‍ അവസാന പോസ്റ്റിട്ട രാഹുല്‍ പശുപാലന്‍ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡിസംബര്‍ 26ന് രശ്മിയുമായുള്ള ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ചാനലുകളിലും സോഷ്യല്‍ മീഡിയയിലും താരങ്ങളായ ഇവര്‍ നടത്തി വന്ന പെണ്‍വാണിഭം കയ്യോടെ പിടികൂടിയത് ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ സമര്‍ഥമായ നീക്കങ്ങളായിരുന്നു. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ ഉണ്ടായിരുന്ന ഫേസ്ബുക്ക് പേജിനെ കുറിച്ച് ലഭിച്ച പരാതിയില്‍ തുടങ്ങിയ അന്വേഷണം ആയിരുന്നു. എന്നാല്‍ അത് ഒടുവില്‍ എത്തിയത് രശ്മിയിലേക്കും രാഹുലിലേയ്ക്കും ആയിരുന്നു. ഇടപാടുകാരന്‍ എന്ന രീതിയില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ രാഹുല്‍ പശുപാലനെ സമീപിച്ചുവെന്നും എണ്‍പതിനായിരം രൂപയാണ് റേറ്റ് പറഞ്ഞത് എന്നും ഒക്കെ ആയിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും ആര്‍ക്കും അറിയില്ല.
ഭാര്യ അവളുടെ ഇഷ്ടപ്രകാരമാണ് പോകുന്നതെന്നും മറ്റു ഇടപാടുകള്‍ അറിയില്ലെന്നുമാണ് അന്ന് രാഹുല്‍ പശുപാലന്‍ പോലീസിനോട് പറഞ്ഞത്. ഞങ്ങള്‍ക്ക് നിങ്ങളുടെ ചിന്താഗതി അല്ല. ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നവരാണ്. നിങ്ങള്‍ ക്ക് അത് മനസ്സിലാവില്ല. എന്നാണ് ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനോട് പശുപാലന്‍ പ്രതികരിച്ചത്. ഓപറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പോലിസ് നടത്തിയ റെയിഡില്‍ അറസ്റ്റിലായത് 12 പേരായിരുന്നു.
മുന്‍പും വിമര്‍ശനങ്ങളെ ചങ്കുറപ്പോടെ നേരിട്ടിരുന്ന രണ്ടുപേരും വീണ്ടും സോഷ്യല്‍ മീഡിയ വഴി പൊതുഇടങ്ങളില്‍ സജീവമാകുന്നതോടെ പല ചോദ്യങ്ങള്‍ക്കും ഉത്തരംനല്‍കുമെന്നാണ് കരുതപ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും പെണ്‍വാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ രാഹുലിനും രശ്മിക്കും പങ്കുണ്ടോ എന്ന് പോലീസ് തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് അറിവ്.
ഇരുവരെയും പോലീസ് കുടുക്കിയതാണെന്നായിരുന്നു കോടതിയില്‍ ഹാജരാക്കായിപ്പോള്‍ രണ്ടുപേരും പറഞ്ഞിരുന്നത്. കിസ്സ് ഓഫ് ലവ് സമരകാലത്താണ് കേരളം രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍ നായരുടെയും പേരുകള്‍ കേട്ട് തുടങ്ങിയത്.
ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയിക്കിടെയില്‍ ഫ്‌ളോറില്‍ പോലും പരസ്യമായി ചുംബിക്കാന്‍ ധൈര്യം കാണിച്ചവരായിരുന്നു രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും. മലയാളത്തിലെ പ്രമുഖ ചാനലിന്റെ ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനായി ആദ്യ റൗണ്ടില്‍ പേരുവരുന്നതുവരെ രാഹുല്‍ പശുപാലന്‍ വളര്‍ന്നു.
ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും തന്നെ ശക്തമായി പ്രതിരോധിക്കാന്‍ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും രാഹുലും രശ്മിയും ഉണ്ടായിരുന്നു. ഇതിനിടെയില്‍ രശ്മിയുടെ ചൂടന്‍ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞത് ഇതും വലിയ വിവാദമായിരുന്നു. നീണ്ട ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും രണ്ടു പേരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തെറിവിളികളുമായി സൈബര്‍ പോരാളികളും കച്ചമുറുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha