ഭക്ഷ്യസുരക്ഷാ വകുപ്പു എന്നൊന്ന് ഇവിടെയുണ്ടോ? റെയ്ഡുകളുടെ കണക്ക് ഹാജരാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍

ഹോട്ടലുകളിലും ബേക്കറികളിലും കേറ്ററിങ് യൂണിറ്റുകളിലും രണ്ടു വര്‍ഷത്തിനിടെ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയിട്ടുള്ള മിന്നല്‍ പരിശോധനകളുടെ കണക്കു ഹാജരാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇക്കാലയളവില്‍ ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചവര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടികളുടെ വിശദാംശങ്ങളും കമ്മീഷനില്‍ സമര്‍പ്പിക്കണം.
മാരക രാസ പദാര്‍ഥങ്ങള്‍ കലര്‍ത്തി വ്യാപകമായി മത്സ്യ വില്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദേശിച്ചു. മത്സ്യബന്ധന തുറമുഖങ്ങളിലും മാളുകളിലും പരിശോധന നടത്തി ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണം.
പിടിച്ചെടുത്ത മത്സ്യസാംപിളുകളുടെ വിദഗ്ധ പരിശോധന റിപ്പോര്‍ട്ടും ഹാജരാക്കണം. ശരീരത്തിനു ഹാനികരമായ രാസ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടും അവ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പു കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി കമ്മീഷന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തു 2006ലെ ഭക്ഷ്യ സുരക്ഷാ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്നു കമ്മീഷന്‍ നിരീക്ഷിച്ചു. കര്‍ശന പരിശോധനകള്‍ നടത്തിയില്ലെങ്കില്‍ കേരളം രോഗങ്ങളുടെ തലസ്ഥാനമാകുമെന്നും കമ്മീഷന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കു പുറമേ നഗരകാര്യ, പഞ്ചായത്ത് ഡയറക്ടര്‍മാരും വിശദീകരണം നല്‍കണം. ഡോ. വി.സി മാത്യൂ നല്‍കിയ പരാതിയിലാണ് നടപടി.
https://www.facebook.com/Malayalivartha