സംസ്ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും; വോട്ടെണ്ണല്‍ ജനുവരി അഞ്ചിന്

പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഒന്‍പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പ്പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ ജനുവരി അഞ്ച് രാവിലെ പത്തിന് ആരംഭിക്കും.
https://www.facebook.com/Malayalivartha