തൊണ്ണൂറുകാരിയെ ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടിനുള്ളില്‍ മക്കള്‍ പൂട്ടിയിട്ടു; പോലീസ് കേസെടുത്തു

തൊണ്ണൂറുകാരിയെ ദിവസങ്ങള്‍ വീട്ടില്‍ പൂട്ടിയിട്ടു മക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടിനുള്ളില്‍ കഴിയുകയായിരുന്ന വൃദ്ധയുടെ ദുരിതപൂര്‍ണമായ അവസ്ഥയെക്കുറിച്ചു നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ കട്ടിലില്‍നിന്നും നിലത്തുവീണ് അവശനിലയില്‍ കിടന്ന രത്‌നമ്മയെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നു പോലീസ് ആരോഗ്യപ്രവര്‍ത്തകരേ വിവരം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവരെ പിന്നീടു മറയൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും ഇല്ലാതിരുന്നതിനാല്‍ ആരോഗ്യപരമായി ഏറെ അവശനിലയിലായിരുന്നു ഇവര്‍. മക്കളുടെ ഫോണില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ മൂന്നുദിവസംകൂടി കഴിഞ്ഞേ എത്താന്‍ കഴിയൂ എന്നായിരുന്നു മറുപടി.
ഇതിന്റെ അടിസ്ഥാനത്തില്‍ വൃദ്ധമാതാവിനെ ഭക്ഷണംപോലും കൊടുക്കാതെ വീട്ടില്‍ പൂട്ടിയിട്ടതിന് മകള്‍ ലിദിയമ്മ, ഭര്‍ത്താവ് ജസ്റ്റിന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha