ലാവലിന്‍ കേസ്: റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലാവലിന്‍ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിചാരണകൂടാതെ തന്നെ പ്രതികളെ വെറുതേവിട്ട തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് റദ്ദാക്കണമെന്ന സിബിഐയുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സിബിഐക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജന്‍ ഹാജരാകും.
റിവിഷന്‍ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റീസ് കെമാല്‍പാഷയാണ് ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ഒടുവില്‍ പരിഗണനാ ദിവസമെത്തിയപ്പോള്‍ ഹര്‍ജി ജസ്റ്റീസ് പി ഉബൈദിന്റെ ബെഞ്ചിലെത്തി. ക്രിസ്മസ് അവധിക്ക് ശേഷം ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറിയതാണ് ബെഞ്ച് മാറ്റത്തിന് കാരണം. റിവിഷന്‍ ഹര്‍ജിയില്‍ ഈ മാസം 12വരെ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് ജസ്റ്റീസ് കെമാല്‍പാഷ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി തീരുമാനം പുതിയ ബെഞ്ചിന്റേതാകും.
പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി നടപടി നിലനില്‍ക്കുമോയെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ ജസ്റ്റീസ് പി ഉബൈദ് സംശയം പ്രകടിപ്പിച്ചിരുന്നു. കീഴ്‌കോടതി വിധി ഹൈക്കോടതി റദ്ദാക്കുന്ന സാഹചര്യമുണ്ടായാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടുള്ളവര്‍ വീണ്ടും പ്രതികളാകും. ബേബി അഞ്ചേരി വധക്കേസില്‍ എംഎം മണിക്കെതിരെയുണ്ടായ കോടതി വിധിയടക്കം തിരിച്ചടിയായ ഘട്ടത്തില്‍ ഹൈക്കോടതിയിലെ വാദം സിപിഎമ്മിനെ വേവലാതിപ്പെടുത്തുന്നുണ്ട്. അതിനാല്‍ ലാവലിനില്‍ അന്തിമവാദം നീട്ടിവയ്ക്കണമെന്ന നിലപാടും സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്.
റിവിഷന്‍ ഹര്‍ജിയില്‍ കോടതി തീരുമാനം എതിരായാല്‍ അതിനെ രാഷ്ട്രീയമായി നേരിടുക എളുപ്പമാകില്ലെന്നും നേതൃത്വം വിലയിരുത്തുന്നു.ഈ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാന്‍ പ്രതിഭാഗം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരനാണ് പിണറായി വിജയനു വേണ്ടി ഹാജരാകുന്നത്. സിബിഐയ്ക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരാവുക
https://www.facebook.com/Malayalivartha
























