അന്യസംസ്ഥാനക്കാരിയെ പീഡിപ്പിച്ച കേസില്‍ യുവ എന്‍ജിനീയര്‍ കൊച്ചിയില്‍ പിടിയില്‍

അന്യസംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവ എന്‍ജിനീയര്‍ പിടിയിലായി. ഇയാളുടെ വട്ടേക്കുന്നത്തെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഉത്തര്‍പ്രദേശുകാരി വീട്ടമ്മയെയാണ് ഇയാള്‍ പീഡീപ്പിച്ചത്.
വട്ടേക്കുന്നം കെ.ബി. പ്ലോട്ട് കരുവേലി വീട്ടില്‍ സുബിന്‍ ഫയാസാണ് (27) അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന യുവതിയെ 2015 സെപ്റ്റംബറിലാണ് യുവാവ് മാനഭംഗം ചെയ്തത്. സഹോദരനു സുഖമില്ലാത്ത വിവരം അറിഞ്ഞ് ഭര്‍ത്താവ് നാട്ടില്‍ പോയ സമയത്താണ് പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ ഭര്‍ത്താവിനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
പീന്നീട് യുവതിയും കുടുംബവും ഇവിടെ നിന്ന് താമസം മാറി.
എന്നാല്‍ തിങ്കളാഴ്ച വട്ടേക്കുന്നം കെ.ബി. പാര്‍ക്ക് റോഡില്‍ വെച്ച് സുബിന്‍ ഫയാസ് യുവതിയെ കൈയേറ്റം ചെയ്യുകയായിരുന്നു. യുവതിയുടെ കരണത്തടിക്കുകയും താലിമാല വലിച്ചു പൊട്ടിക്കുകയും മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതി കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതി വിവരങ്ങള്‍ നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്റെ നിര്‍ദേശ പ്രകാരം എസ്.ഐ. ജയചന്ദ്രന്‍, പോലീസ് ഓഫീസര്‍മാരായ സജികുമാര്‍, സുനില്‍, പ്രഫീല തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























