ആഡംബര ഫ്‌ളാറ്റിലിരുന്ന് വന്‍ കവര്‍ച്ചാ പദ്ധതിയിടുന്നതിനിടെ യുവതിയടക്കം പത്തംഗസംഘം പോലീസ് പിടിയിലായി

തൃപ്പൂണിത്തുറ ചാത്താരിയിലെ സ്റ്റാര്‍ ഹോംസ് ഫ് ളാറ്റില്‍ നിന്നുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയത്. ചാലക്കുടി പള്ളിപ്പുറത്ത് ടുട്ടു എന്നു വിളിക്കുന്ന രജിന്‍ (26), പാവറട്ടി ഏനമ്മാവ് കുര്യാടന്‍ വീട്ടില്‍ ജിത്തു (23, കാക്ക), തൃപ്പൂണിത്തുറ എരൂര്‍ കൊപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ സുബിന്‍ (26), മുണ്ടൂര്‍ കൊടമടച്ചത്തുവീട്ടില്‍ ജഗദീശ് (26), പേരാമംഗലം കണ്ണാറയില്‍ ആഷിക്അശോക് (24), മുണ്ടൂര്‍ പറവട്ടാനി വീട്ടില്‍ പി.എസ്. ശ്യാം( 23), മുണ്ടൂര്‍ കരണ്ടേക്കാട്ടില്‍ സച്ചിന്‍, പേരാമംഗലം വടയോറിത്തറ്റില്‍ ശ്രീഹരി (22), തൃശൂര്‍ കല്ലേപ്പാടം പി.എം.എസ്.എ.
മന്‍സിലില്‍ സല്‍മാന്‍ ഫാരിസ് (23), പാലക്കാട് കോട്ടപ്പാടം അലീമിന്റകത്ത് വീട്ടില്‍ ബിന്‍ഷിദ് (21)എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായവരെന്നു പോലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഒരു വടിവാള്‍, മൂന്ന് കത്തി തുടങ്ങിയ ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
പണമാവശ്യപ്പെട്ട് വെണ്ണലയില്‍ ചില യുവാക്കളെ സംഘം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഗുണ്ടാ ആക്ടില്‍ പെട്ട് രജിന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ശിക്ഷ കഴിഞ്ഞിറങ്ങിയതത്. പേരാമംഗലം, തൃശൂര്‍ വെസ്റ്റ്, നെടുപുഴ തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വധശ്രമം, ബോംബേറ്, തുടങ്ങി നിരവധി കേസുകളുണ്ട്. ജിത്തുവിനെതിരേയും പേരാമംഗലം, നെടുപുഴ സ്‌റ്റേഷനുകളില്‍ വധശ്രമം, ബോംബേറ് കേസുകളുണ്ട്. സച്ചിന്‍, ശ്രീഹരി, ആഷിക്, സുബിന്‍ എന്നിവര്‍ക്കെതിരേ പേരാമംഗലം സ്‌റ്റേഷനില്‍ വധശ്രമക്കേസുണ്ടെന്നും പോലീസ് അറിയിച്ചു.
എ.എസ്.ഐ ബാബു, സീനിയര്‍ സി.പി.ഒമാരായ ജോസി, ബിനു, സന്തോഷ്, ശ്യാംലാല്‍, സി.പി.ഒ ഹരി, ഡബ്ല്യു സി.പി.ഒമാരായ ശശികല, ദീപ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























