ലാവ്‌ലിന്‍ കേസിന്റെ വിചാരണ ഫെബ്രുവരിയിലേയ്ക്ക് മാറ്റി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിചേര്‍ത്ത ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം കേള്‍ക്കാനുള്ള സിബിഐ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരിയിലേക്ക് മാറ്റി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് വാദം മാറ്റിവെയ്ക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കേസ് ഒരു മാസം കഴിഞ്ഞുള്ള പരിഗണനയ്ക്കായി മാറ്റി വെച്ചത്.
കേസില്‍ പിണറായി വിജയനെയും കൂട്ടരെയും വിചാരണ കൂടാതെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റീസ് പി ഉബൈദിന്റെ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. കേസില്‍ ഹാജരാകേണ്ട സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജന്‍ ഹൈദരാബാദില്‍ മറ്റൊരു കേസില്‍ പങ്കെടുക്കുന്ന സാചര്യത്തിലാണ് വാദം നീട്ടി വെയ്ക്കാന്‍ സിബിഐ അപേക്ഷ നല്‍കിയത്.
ഈ മാസം നാലു മുതല്‍ 12 വരെ തുടര്‍ച്ചയായി വാദം കേള്‍ക്കാമെന്നായിരുന്നു നേരത്തേ കേസ് പരിഗണിച്ച ജസ്റ്റീസ് കമാല്‍പാഷ പറഞ്ഞിരുന്നത്. എന്നാല്‍ അവധിക്കു ശേഷം ബെഞ്ച് മാറ്റം ഉണ്ടായതോടെയാണ് പി ഉബൈദിന്റെ പരിഗണനയിലേക്ക് എത്തിയത്. പിണറായി വിജയന് വേണ്ടി അഡ്വ. എം കെ ദാമോദരനാണ് ഹാജരാകുന്നത്. ഇതോടെ കേസ് ഒരു മാസത്തിന് ശേഷമായിരിക്കും പരിഗണിക്കുക.
https://www.facebook.com/Malayalivartha
























