ഡീന്‍ കുര്യാക്കോസിന് വിജയ് ഫാന്‍സിന്റെ ഭീഷണി, സിനിമ തടയാന്‍ വരുമ്‌ബോള്‍ വാഴയില വെട്ടി കാത്തിരിക്കാന്‍ പറഞ്ഞിട്ടാകണം വരവ്

മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരം ശ്കതമായ സാഹചര്യത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഡീന്‍ കുര്യാക്കോസിന്റെ തീരുമാനത്തെ തുടര്‍ന്ന് വിജയ് ഫാന്‍സിന്റെ വക ഡീനിന് ഭീഷണി. മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ പകരം പ്രദര്‍ശിപ്പിക്കുന്ന വിജയ് ചിത്രം ഭൈരവ, സൂര്യയുടെ എസ് ത്രീ, ഷാരൂഖ് ഖാന്‍ ചിത്രം റയീസ് എന്നീ സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന് ഡീന്‍ കുര്യാക്കോസ്. മലയാള സിനിമകളൊഴിവാക്കി പകരം അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായ എ ക്ലാസ് തിയേറ്ററുടമകള്‍ തീരുമാനിച്ച ഈ നീക്കം തടയുമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
ഡീന്‍ കുര്യാക്കോസിന്റെ പ്രസ്താവനയുടെ പേരില്‍ കേരളത്തിലെ വിജയ് ഫാന്‍സ് ഡീനിനെതിരെ പരസ്യമായി ഭീഷണി മുഴക്കിയിരിക്കുകയാണ്. അന്യഭാഷാ സിനിമകളുടെ പ്രദര്‍ശനം തടയുമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഷെയര്‍ ചെയ്ത ഡീന്‍കുര്യാക്കോസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ആരാധകരുടെ പൊങ്കാലയും ഭീഷണിയും.
സിനിമ തടയാന്‍ വരുമ്‌ബോള്‍ വാഴയില വെട്ടി കാത്തിരിക്കാന്‍ പറഞ്ഞിട്ടാകണം വരവെന്നും, ആംബുലന്‍സ് വിളിച്ച് വന്നോ എന്നും തുടങ്ങി ആക്രമണ ഭീഷണി മുഴക്കുന്ന കമന്റുകളാണ് ഡീനിനെതിരെ പ്രത്യക്ഷപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നാലിരട്ടി വിജയ് ഫാന്‍സ് കേരളത്തില്‍ ഉണ്ടെന്ന് ഈ മാസം 12ന് സിനിമ തടയാന്‍ വന്നാല്‍ കാണാമെന്നും ചിലര്‍ ഭീഷണി മുഴക്കിയിരുന്നു.
വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും സിനിമ തടഞ്ഞാല്‍ വിവരമറിയുമെന്നും കമന്റുകള്‍ പ്രത്യക്ഷമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിജയ് ഫാന്‍സാണ് തങ്ങളെന്നും തീരുമാനവുമായി മുന്നോട്ട പോയാല്‍ പാര്‍ട്ടി വിടുമെന്നുമാണ് ചിലരുടെ കമന്റ്.
ഡീന്‍ കുര്യാക്കോസിന്റെ മൊബൈല്‍ നമ്ബര്‍ കമന്റില്‍ പരസ്യപ്പെടുത്തി വിളിച്ച് ഇയാളുടെ അടപ്പ് തെറിപ്പിക്ക് എന്നും ചിലരുടെ ഭാഗത്തു നിന്നുണ്ടായി. അന്യഭാഷാ റിലീസ് തടയുമെന്ന തീരുമാനത്തിനെതിരെ സൂര്യാ ഫാന്‍സും രംഗത്ത് വന്നിട്ടുണ്ട്. വിജയ് നായകനും കീര്‍ത്തി സുരേഷ് നായികയുമായ ഭൈരവാ 200 ലേറെ തീയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























