കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന് മൂന്നു ലക്ഷം വേണമെന്നു ആവശ്യപ്പെട്ട വിധികര്‍ത്താവ് കുടുങ്ങി; ഫോണ്‍ വിളിച്ചു കൈയോടെ പൊക്കി വിജിലന്‍സ്

കലോത്സവ മത്സരത്തില്‍ ഒന്നാമതെത്തണമെങ്കില്‍ പണം വേണമെന്ന് ആവശ്യപ്പെട്ട വിധികര്‍ത്താവു കുടുങ്ങി. പറവൂരില്‍ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താവ് ജയരാജ് എന്നയാളാണു വിജിലന്‍സിന്റെ പിടിയിലായത്.
കലോത്സവത്തില്‍ നൃത്ത മത്സരങ്ങളുടെ വിധിനിര്‍ണയത്തിനു വടക്കന്‍ ജില്ലയില്‍ നിന്നെത്തിയതാണു ജയജരാജ്. ഇയാളെ വിജിലന്‍സ് ചോദ്യം ചെയ്തു വരികയാണ്.
മത്സരാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി എ സന്തോഷ് മത്സരാര്‍ത്ഥികളുടെ ബന്ധുവെന്ന വ്യാജേന ജയജരാജിനെ ഫോണില്‍ വിളിക്കുകയായിരുന്നു.മത്സരാര്‍ഥിയെ വിജയിപ്പിക്കാന്‍ ഇയാള്‍ മൂന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുകയുടെ അഡ്വാന്‍സ് ആയ ഒരു ലക്ഷം രൂപ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കാനും അറിയിച്ചു. എന്നാല്‍ ഈ സംഭാഷണങ്ങള്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്ത് വിജിലന്‍സിന് കൈമാറിയിരുന്നു. പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, കൗണ്‍സിലര്‍മാരായ ബെന്നി തോമസ്, പ്രദീപ് തോപ്പില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫോണില്‍ വിധികര്‍ത്താവിനെ ബന്ധപ്പെട്ടത്.
https://www.facebook.com/Malayalivartha
























