തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് മുന്നേറ്റം

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് കൂടുതല്‍ മുന്നേറ്റം. പതിനഞ്ച് വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍ തേവള്ളി ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി. ബിജെപിയുടെ ബി ഷൈലജ 400 വോട്ടിന് വിജയിച്ചു. വാഹനാപകടത്തില്‍ മരിച്ച ബിജെപി മെമ്ബര്‍ കോകില എസ് കുമാറിന്റെ അമ്മയാണ് ഷൈലജ. പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാര്‍ഡില്‍ ബിജെപി വിജയിച്ചു.
തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാര്‍ഡില്‍ എല്‍ഡിഎഫിലെ സി വികാസ് 585 വോട്ടിന് വിജയിച്ചു. ബിജെപിയിലെ പി. സജികുമാര്‍ രണ്ടും യുഡിഎഫിലെ ഡിസിസി അംഗം കാച്ചാണി രവി മൂന്നും സ്ഥാനത്തെത്തി.
കോഴിക്കോട് തിരുവമ്ബാടി ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ റംല ചോലയ്ക്കല്‍ (എല്‍ഡിഎഫ്) 400 വോട്ടിന് ജയിച്ചു. സിപിഎം സ്ഥാനാര്‍ഥി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. സുഹ്‌റ (കോണ്‍ഗ്രസ്), റയ്ഹാനത്ത് (മുസ്ലിം ലീഗ്) എന്നിവരും മത്സരിച്ചിരുന്നു.
കണ്ണൂര്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി എല്‍ഡിഎഫ് ലാലി തോമസ് വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈനി റോയി തോല്‍പിച്ചാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ സിറ്റിങ് മെമ്ബര്‍ വത്സ ജായിസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത. പിണറായി ഗ്രാമപഞ്ചായത്ത് പടന്നക്കര വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.വി രമേശന്‍ 1058 വോട്ടിന് വിജയിച്ചു.
പാലക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അമ്ബാഴക്കോട് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുസ് ലിം ലീഗ് സ്ഥാനാര്‍ഥി ഗഫൂര്‍ കോല്‍ക്കളത്തിലാണ് 84 വോട്ടിനും തെങ്കര ഗ്രാമപഞ്ചായത്ത് പാഞ്ചക്കോട് കോണ്‍ഗ്രസിലെ (യുഡിഎഫ്) എം ഉഷ 16 വോട്ടിനും വിജയിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് മങ്കര ആര്‍എസ് എല്‍ഡിഎഫ് പിടിച്ചെടുത്തു. വികെ ഷിബു 31 വോട്ടിന് വിജയിച്ചു.
കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പിആര്‍ ശശി 71 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയാണ് ശശി പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി.
കൈനകരി ഗ്രാമപഞ്ചായത്ത് ചെറുകാലികായല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. അനിത പ്രസാദ് 534 വോട്ടിനാണ് വിജയിച്ചത്. പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാര്‍ഡില്‍ ബിജെപിയുടെ പിജി തങ്കപ്പന്‍പിള്ള വിജയിച്ചു. 53 വോട്ടാണ് ഭൂരിപക്ഷം. കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 80.32 ശതമാനം പോളിങ്ങാണ് റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha