നടന്‍ സുധീര്‍ കരമനയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്: കോഴ വാങ്ങി പുതിയ ആളെ നിയമിക്കാന്‍ നീക്കം തകൃതിയെന്നും ആരോപണം

മാനേജുമെന്റും പ്രിന്‍സിപ്പലും രണ്ടുവഴിക്കായതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം താളംതെറ്റുമോ എന്ന ആശങ്കയില്‍ മാതാപിതാക്കള്‍. ഏതായാലും ഇരുവശത്തും വടംവലി തുടരുകയാണ്. മലയാളത്തിലെ പ്രമുഖ നടന്‍ സുധീര്‍ കരമനയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ആരോപണം. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നടന്‍ സുധീര്‍ കരമനയെ മാറ്റി വന്‍തുക കോഴ വാങ്ങി നിയമനം നടത്താനാണ് വെങ്ങാനൂര്‍ സ്‌കൂള്‍ മാനേജര്‍ ദീപ്തി സുരേഷ് ശ്രമിക്കുന്നതെന്നാണ് ആരോപണം. മാനേജരുടെ അധികാരം ഉപയോഗിച്ച് 15 ദിവസത്തേക്ക് സുധീറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയാണ് സുധീര്‍ കരമന സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയിക്കുന്ന കാലത്തെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാറില്ല. എന്നാല്‍ ഇത് കൈപ്പറ്റിയെന്ന് കാട്ടി മാനേജ്‌മെന്റുമായി ബന്ധമുള്ളവര്‍ വിജിലന്‍സിന് പരാതി നല്‍കി. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അതിന്റെ കാരണം വ്യക്തമാക്കാനാകില്ലെന്നും മാനേജര്‍ ദീപ്തി സുരേഷ് ് പറഞ്ഞു. തിരിച്ചെടുത്തോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനും തയ്യാറായില്ല.
മാനേജര്‍ക്ക് നടനോടുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന സൂചനയുമുണ്ട്. സ്‌കൂളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി എന്ന പേരില്‍ കൊണ്ട് വരുന്ന പല തീരുമാനങ്ങളും വാസ്തവത്തില്‍ അങ്ങനെയല്ലെന്നും അതിന്റെ ദോഷ വശങ്ങള്‍ ചൂണ്ടിക്കാണിച്ചതും നടനോടുള്ള ശത്രുതയ്ക്ക് കാരണമായത്.
ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നു എന്നാണ് വിജിലന്‍സില്‍ നല്‍കിയ പരാതി. ഇതില്‍ സുധീര്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നത്. സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലേക്ക് ഡി പ്ലസ് ഗ്രേഡ് നേടിയ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് സുധീറിന്. ഇത് കൂടുതല്‍ ഡൊണേഷന്‍ വാങ്ങി കുട്ടികളെ നിയമിക്കാനുള്ള സാധ്യത ഇല്ലാതായതും ശത്രുതയ്ക്ക് കാരണമായതായെന്നുമാണ് അറിയുന്നത്. സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രേഖാമൂലം അവധി സമര്‍പ്പിക്കണമെന്നും നിബന്ധനയും ഇതിനിടെ മാനേജ്‌മെന്റ് സുധീറിനെ ലക്ഷ്യമിട്ട് ഉണ്ടാക്കി. എന്നാല്‍, ധാരാളം സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സുധീറിന് അത് അസാധ്യമായി.
സ്‌കൂളിന്റെ ഭരണച്ചുമതല പ്രിന്‍സിപ്പലിനാണ്. അതില്‍ മറ്റ് ചിലര്‍ കൈകടത്തിയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. അധ്യാപകരില്‍ നിന്നും അനധ്യാപകരില്‍ നിന്നും അനധികൃതമായി പണപ്പിരിവും മാനേജ്‌മെന്റ് നടത്തുന്നുണ്ടെന്ന് ജീവനക്കാരില്‍ ചിലര്‍ പറഞ്ഞു. മാനേജര്‍ക്ക് എ.സി മുറി പണിയാന്‍ പിരിവ് നടത്തി. സസ്‌പെന്‍ഷന്‍ റദ്ദാക്കിയ ഉത്തരവുമായി സ്‌കൂളിലെത്തിയ സുധീറിനെ കയറ്റാതിരിക്കാന്‍ മാനേജര്‍ ദീപ്തി ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് സുധീര്‍ ജോലിയില്‍ പ്രവേശിച്ചത്. 'കുട്ടികളുടെയോ, ജീവനക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്താതെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് സുധീര്‍ കരമന പറഞ്ഞു. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ സ്‌കൂളിലേ ജോലിക്ക് ശമ്പളം സുധീര്‍ വാങ്ങിയിരുന്നില്ല. സിനിമയുടെ ഷൂട്ടിങ്ങിനായി പുറത്തേക്ക് പോയപ്പോള്‍ മാനേജ്‌മെന്റ നിര്‍ദ്ദേശിച്ചയാള്‍ക്ക് തന്നെയാണ് ചുമതല നല്‍കിയതും. ഇങ്ങനെ കീഴ്‌വഴക്കങ്ങള്‍ പാലിച്ചു തന്നെയായിരുന്നു സുധീര്‍ ജോലി നോക്കിയിരുന്നതും.
https://www.facebook.com/Malayalivartha