സദാചാര ഗുണ്ടായിസം: പിന്നില്‍ വര്‍ഗീയതയല്ല, പ്രതികളെയും കൊണ്ടേ തിരിച്ചു വരൂ എന്ന് അന്വേഷണ സംഘം

കൊടുങ്ങല്ലൂര്‍ അഴീക്കോട് യുവാവിന് നേരെ ഉണ്ടായ സദാചാര ഗുണ്ടായിസം വര്‍ഗീയതയില്‍ നിന്നും ഉരിത്തിരിഞ്ഞതല്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം, പ്രതികള്‍ എന്നാരോപിക്കപ്പെട്ടവര്‍ ഒളിവിലാണെന്നാണ് ഏറ്റവും ഒടുവിലായി കിട്ടുന്ന വിവരം. സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നു പൊലീസ് പറഞ്ഞു. രാത്രിയില്‍ പരാതി ലഭിച്ചയുടന്‍ തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും പ്രതികളായവരുടെയും ബന്ധപ്പെട്ടവരുടെയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു ആണ് പ്രധാനമായും കേസന്വേഷണം നടക്കുന്നതെന്നും പോലീസ് അറിയിച്ചു.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നാരോപിച്ച് യുവാവിന് നഗ്‌നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാമിനെയാണ് (47) ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരുകിലെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സലാമിനെ മര്‍ദ്ദിച്ചതിന് ശേഷം നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സലാമിന്റെ ദേഹമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.
മര്‍ദ്ദനത്തിന് ശേഷം സലാമിന്റെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സലാമിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ഒരു വീടിന് സമീപത്ത് നിന്നാണ് സലാമിനെ അക്രമി സംഘം പിടികൂടിയത്. സ്ഥിരമായി ഈ പ്രദേശത്ത് എത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇയാള്‍ ഇവിടെ എത്താനുണ്ടായ സാഹചര്യവും മര്‍ദ്ദിച്ചവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ സലാം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























