സക്കീറിനെ സഹായിച്ചില്ല : കൊച്ചി റേഞ്ച് ഐ.ജി എസ്.ശ്രീജിത്തിനെ തെറിപ്പിച്ചു

സി പി എം കളമ്മശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ തൊട്ടതാണ് കൊച്ചി റേഞ്ച് ഐ.ജി എസ്.ശ്രീജിത്ത് തെറിക്കാനുള്ള കാരണം.സക്കീറിനെ സഹായിക്കാനുള്ള സന്മനസു കാണിക്കണമെന്ന് നിരവധി സി പി എം നേതാക്കള്‍ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അദ്ദേഹത്തിന് സഹായിക്കാന്‍ കഴിഞ്ഞില്ല.
ശ്രീജിത്തിന്റെ പല നടപടികളും സി പി എമ്മിനെ ക്ഷീണിപ്പിച്ചിരുന്നു. പ്രാദേശിക സി പി എം നേതാക്കളുമായി കൂടിയാലോചനകള്‍ നടത്താറുണ്ടായിരുന്നില്ല. സര്‍ക്കാരിനെ ക്ഷീണിപ്പികുന്ന നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചില്ല.
സക്കീറിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന സമ്മര്‍ദ്ദം ശ്രീജിത്തിനുണ്ടായിരുന്നു.എന്നാല്‍ ശുപാര്‍ശകള്‍ക്ക് അദ്ദേഹം ചെവികൊടുത്തില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.കെ.കുഞ്ഞാലി കുട്ടിയുടെ ബന്ധു റൗഫുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണ വിധേയനായ ശ്രീജിത്തിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. സര്‍വീസില്‍ തിരിച്ചെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി.യാക്കി. അവിടെ പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ കുറിച്ച് അന്വേഷണം നടത്തി.പാലക്കാട് നടന്ന കുട്ടിക്കടത്ത് കേസില്‍ ശ്രീജിത്തിന്റെ അന്വേഷണം ലീഗിനെ പ്രതിസന്ധിയിലാക്കി.തുടര്‍ന്ന് െ്രെകംബ്രാഞ്ചിലേക്ക് മാറ്റി.എല്‍.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ശ്രീജിത്ത് െ്രെകംബ്രാഞ്ചിലായിരുന്നു. പിണറായിയായിരുന്നു അദ്ദേഹത്തെ കൊച്ചി റേഞ്ച് ഐ.ജി.യാക്കിയത്.
അച്ചുതാനന്ദനുമായി അടുപ്പം പുലര്‍ത്തുന്ന നേതാവായിരുന്നു ശ്രീജിത്ത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് വി എസ് ബന്ധം കുറവാണ്. എ.ഡി.ജി.പി കെ.പത്മകുമാറിന് വിനയായത് ഉമ്മന്‍ ചാണ്ടിയുമായുള്ള സൗഹൃദ്യമാണ്. സരിതക്കേസില്‍ മുന്‍ മുഖ്യമന്ത്രിക്കു വേണ്ടി ഇടപെട്ടിരുന്നു എന്ന ആരോപണം പത്മകുമാറിനെതിരെയുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ പത്മകുമാറിനെ വൈദ്യുതി ബോര്‍ഡില്‍ വിജിലന്‍സ് ഓഫീസറാക്കിയിരുന്നു. ഇപ്പോള്‍ പോലീസ് അക്കാദമി ഡയറക്ടറാക്കി.
https://www.facebook.com/Malayalivartha