ഇനി സെല്‍ഫിക്കാര്‍ക്ക് പണികിട്ടും, ഓപ്പറേഷന്‍ സെല്‍ഫിയുമായി റെയില്‍വേ പോലീസ്

ഇപ്പോള്‍ എവിടെ നോക്കിയാലും സെല്‍ഫിക്കാരെ മാത്രമെ കാണാനുള്ളൂ. പാര്‍ക്കിലും ബീച്ചിലുമൊക്കെ വച്ചായിരുന്നു മുമ്പൊക്കെ സെല്‍ഫി എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഓടുന്ന ട്രെയിനിലും ബസിലുമൊക്കെ നിന്നാണ് സെല്‍ഫിയെടുക്കുന്നത്. ഇത് എത്രമാത്രം അപകടം എന്ന് ചിന്തിക്കുന്നേയില്ല.
ഇന്ന് ഡല്‍ഹിയിലെ ആനന്ദ വിഹാറില്‍ ഒരു സംഭവമുണ്ടി. റെയില്‍പ്പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു. രണ്ട് ഭാഗത്ത് നിന്നും ട്രെയിന്‍ വരുന്നത് കണ്ട് അമ്പരന്ന കുട്ടികള്‍ ട്രാക്കിലേക്ക് ചാടിക്കയറുകയും അപകടത്തില്‍ പെടുകയുമായിരുന്നു. ഓടിവരുന്ന ട്രെയിനിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനായിരുന്നു ശ്രമം. ഇവര്‍ ഇതിന് തൊട്ടുമുന്‍പ് ഒരു ക്ഷേത്രത്തിന് സമീപവും പോയി സെല്‍ഫിയെടുത്തിരുന്നു. പിന്നിടാണ് റെയില്‍വേ ട്രാക്കിലെത്തിയത്.
ഇങ്ങനെയുള്ള സംഭവങ്ങള്‍ സ്ഥിരമായതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സെല്‍ഫിയുമായി റെയില്‍വേ പോലീസ് നടപടി തുടങ്ങിത്.
ഓടുന്ന ട്രെയിനുകളിലും നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ മുകളില്‍നിന്നുമെല്ലാം സെല്‍ഫി എടുക്കരുതെന്നാണ് റെയില്‍വേ പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരക്കാരെ പിടികൂടുന്നതിനു കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരം കേസെടുക്കും. ട്രെയിനിന്റെ മുകള്‍ഭാഗം, ചവിട്ടുപടി, എന്‍ജിന്‍ എന്നിവിടങ്ങളില്‍ നിന്നു യാത്ര ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
ചട്ടം ലംഘിക്കുന്നവര്‍ക്ക് പിഴയോ തടവോ ഇതു രണ്ടും കൂടിയോ ലഭിക്കും. എന്നാല്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്നു സെല്‍ഫിയെടുക്കാന്‍ ഒരു നിയന്ത്രണവുമില്ല. എന്നാല്‍ ഈ മേഖലകള്‍ ഏതെല്ലാമാണെന്നു റെയില്‍വേ പോലീസ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ചെന്നൈ നഗരത്തില്‍ മാത്രമാണ് മേല്‍പ്പറഞ്ഞ നിയമം ഉണ്ടായിരുന്നത്. എന്നാല്‍ ഇതു മുഴുവന്‍ സ്ഥലങ്ങളിലേക്കും റെയില്‍വേ ഇതിനകം ബാധകമാക്കിയിരിക്കുകയാണ്. നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്കു മുകളില്‍ നിന്നു സെല്‍ഫിയെടുക്കുന്നതു വര്‍ധിച്ചു വരികയാണ്. ഇതുവഴി വൈദ്യുതി ആഘാതമേറ്റ് മരിക്കുന്നതും ആവര്‍ത്തിക്കുകയാണ്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ കര്‍ശന നടപടിയുമായി ഇറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha