ജല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി

ജല്ലിക്കെട്ട് നിരോധനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്. ഒരാഴ്ചത്തേക്ക് ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും പുറപ്പെടുവിക്കില്ലെന്നും കോടതി അറ്റോര്‍ണി ജനറലിനെ അറിയിച്ചു.
കേസില്‍ വിധി പറയുമ്പോള്‍ മൃഗപരിപാലനത്തിനൊപ്പം പാരമ്പര്യം കൂടി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ ജല്ലിക്കെട്ട് നിരോധനത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കൂടുതല്‍ കരുത്ത് പ്രാപിക്കുകയാണ്. ജല്ലിക്കെട്ടിന് പിന്തുണയുമായി നടികര്‍ സംഘം മറീന ബീച്ചിലെത്തി. നടന്‍ രജനീകാന്തും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥലത്തെത്തുമെന്നാണ് കരുതുന്നത്. എ.ആര്‍ റഹ്മാന്‍ നിരാഹര സമരവും അനുഷ്ഠിക്കുന്നുണ്ട്. പ്രതിഷേധത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അംബൂരിലെ വ്യാപാരികള്‍ കടകള്‍ അടച്ചു. ഹര്‍ത്താലിന്റെ പ്രതീതിയിലാണ് തമിഴ്‌നാട്.
ട്രെയിന്‍ തടഞ്ഞ് സമരം നടത്തിയ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ളവരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. സംസ്ഥാന വ്യാപകമായി ഡി.എം.കെ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുകയാണ്. കനിമൊഴിയുടെ നേതൃത്വത്തില്‍ ചെന്നൈ എഗ്മൂര്‍ സ്‌റ്റേഷനില്‍ ഉപരോധം നടന്നു.
https://www.facebook.com/Malayalivartha