ഹന്‍ഷയുടെ മരണം കാമുകന്‍ കസ്റ്റഡിയില്‍: ട്രെയിന്‍ നിന്നും മനപൂര്‍വ്വം തള്ളിയിട്ടതായി പോലീസ് സംശയിക്കുന്നു..ഇയാള്‍ ഒളിവിലായതും മൊഴിമാറ്റുന്നതും സംഭവത്തിന്റെ ദുരൂഹത കൂട്ടുന്നു

കോഴിക്കോട്ടു നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ പെണ്‍കുട്ടി തമിഴ്‌നാട് തിരുപ്പൂരില്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന യുവാവിനെ പോലിസ് പിടികൂടി. കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാം ആണ് പിടിയിലായത്. കോഴിക്കോട് ജില്ലാ ജയിലിന് സമീപം താമസിക്കുന്ന ഹന്‍ഷ ഷെറിന്‍ (19)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. ട്രെയിന്‍ യാത്രയ്ക്കിടെ ടോയ് ലറ്റില്‍ പോയ ഹന്‍ഷ മുഖംകഴുകുന്നതിനിടെ അബദ്ധത്തില്‍ ട്രെയിനില്‍നിന്ന് വീഴുകയായിരുന്നുവെന്നാണ് ഇയാള്‍ പോലിസിന് നല്‍കിയ മൊഴിയെന്നാണ് റിപോര്‍ട്ടുകള്‍. നിലവിളി കേട്ട ഉടനെ, ട്രെയിനിന്റെ ചങ്ങല വലിച്ചുനിര്‍ത്തി ചാടിയിറങ്ങി തോളില്‍ ചുമന്ന് തിരുപ്പൂര്‍ കല്ലമ്പലത്തെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നുവെന്നുമാണ് അഭിറാമിന്റെ മൊഴി. ഒരു ഉല്‍സവപ്പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് പോലിസ് അറിയിച്ചത്. വീട്ടിലിരുന്നാല്‍ പൊലീസ് പിടിക്കുമെന്ന് കരുതിയാണ് ഉല്‍സവപറമ്പില്‍ തങ്ങിയതെന്നും ഇയാള്‍ പറഞ്ഞതായി അറിയുന്നു.
കസബ എസ്‌ഐ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലിസ് സംഘം തിരുപ്പൂരിലെത്തിയിട്ടുണ്ട്. ഹന്‍ഷയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് കസബ പോലിസ് അറിയിച്ചു. പെണ്‍കുട്ടിയെ ഒഴിവാക്കാനായി അഭിറാം മനപ്പൂര്‍വ്വം ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഹന്‍ഷ ട്രെയിനില്‍ നിന്നു ചാടുകയായിരുന്നെന്നും പിന്നാലെ ചാടിയ അഭിറാമാണ് ഹന്‍ഷയെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് പറയപ്പെടുന്നത് ബൈക്കപകടത്തില്‍ പരിക്കേറ്റെന്നു പറഞ്ഞാണ് അഭിറാം, ഹന്‍ഷ ഷെറിനെ ആശുപത്രിയിലെത്തിച്ചതത്രേ. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്ന് വീണതാണെന്ന് പോലിസിന് വ്യക്തമായത്. ഹന്‍ഷ മരിച്ചതോടെ അഭിറാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ പോലിസ് ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
കഴിഞ്ഞ ഏഴിനാണ് ഹന്‍ഷ വീടുവിട്ടിറങ്ങിയത്. പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മകള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പിതാവ് കസബ പോലിസില്‍ 17ന് പരാതി നല്‍കിയിരുന്നു. ആറ് മാസത്തിനിടെ മൂന്ന് തവണയാണ് അഭിറാമിനൊപ്പം ഷെറിന്‍ വീടു വിട്ടിറങ്ങിയത്. ഇതിന് മുമ്പ് ഷെറിനെ കണ്ടെത്തി പോലിസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോഴും ആരുടെ കൂടെയാണ് പോയതെന്ന് കുട്ടി മൊഴി നല്‍കിയിരുന്നില്ല. കോടതി നിര്‍ദേശപ്രകാരം വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച കുട്ടിയെ പിന്നീട് പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പിതാവ് പറയുന്നത്
https://www.facebook.com/Malayalivartha