സര്‍ക്കാര്‍ തീരുമാനിച്ചു കൂലി; വീട്ടുജോലിക്ക് കുറഞ്ഞവേതനം 5070; ക്ഷാമബത്തയും നല്‍കണം

ഗാര്‍ഹിക തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ കൂലി സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു.
18 വയസ്സില്‍ താഴെ പ്രായമുള്ളവരെ ജോലിക്ക് നിയോഗിക്കരുത്. സ്ത്രീത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
അലക്കല്‍, പാത്രം കഴുകല്‍, വീടും പരിസരവും വൃത്തിയാക്കല്‍, പലവ്യഞ്ജനങ്ങളും പച്ചക്കറികളും മറ്റും വാങ്ങിക്കൊണ്ടുവരല്‍, ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് മണിക്കൂറിന് 37.50 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 22.50 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവ ഒന്നിച്ചോ ഒന്നില്‍ കൂടുതലോ ചെയ്യുന്നതിന് എട്ടു മണിക്കൂര്‍ ജോലിക്ക് ദിവസവേതനം 195 രൂപയും പ്രതിമാസ വേതനം 5070 രൂപയുമാണ്.
മറ്റുള്ളവയുടെ നിരക്കുകള്‍ ദിവസവേതനം (എട്ടു മണിക്കൂര്‍ ജോലിക്ക്), പ്രതിമാസ വേതനം എന്ന ക്രമത്തില്‍ : കുട്ടികളെ പരിപാലിക്കുക, വിദ്യാലയത്തില്‍ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്യുക 201, 5226, പ്രായം ചെന്നവരെയും രോഗികളെയും ഭിന്നശേഷിയുള്ളവരെയും പരിപാലിക്കുക 201, 5226, കുട്ടികളുടെയും വൃദ്ധരുടെയും പരിപാലനത്തിനൊപ്പം മുകളില്‍ പറഞ്ഞ വീട്ടുജോലികളേതെങ്കിലുമോ ഒന്നിച്ചോ ചെയ്യുന്നതിന് 201, 5226, ഭക്ഷണം പാചകം ചെയ്യുക 213, 5538, വ്യക്തിയുടെയോ കുടുംബത്തിന്റെയോ താമസവുമായി ബന്ധപ്പെട്ട് വീട്ടിലും പരിസരത്തും മറ്റ് ജോലികള്‍ ചെയ്യുന്നതിന് 195, 5070, വീട്ടില്‍ താമസിച്ച് ഗാര്‍ഹികജോലി ചെയ്യുന്നതിന് 219, 5694, വാഹന ഡ്രൈവര്‍ 219, 5694, തോട്ടക്കാരന്‍ 219, 5694, ഹോം നഴ്‌സ് (വിദ്യാഭ്യാസ യോഗ്യതയോ വിദഗ്ധ പരിശീലനമോ നേടിയവര്‍) 1) പകല്‍സമയം 225, 5850, 2) വീട്ടില്‍ താമസിച്ച് 219, 5694. സെക്യൂരിറ്റി/ വാച്ച്മാന്‍, ഗാര്‍ഡ്‌നര്‍ വര്‍ക്കര്‍ 213, 5538.ഈ വേതനത്തിനുപുറമെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണവും ദിവസം നാലുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടുനേരത്തെ ഭക്ഷണവും ജോലി ചെയ്യുന്ന വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മൂന്നുനേരത്തെ ഭക്ഷണവും നല്‍കണം. അടിസ്ഥാന വേതനത്തിനു പുറമെ ഉപഭോക്തൃ വിലസൂചികയുടെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ വര്‍ധന വന്ന മാസത്തിന്റെ ഒന്നാം തീയതി മുതല്‍ അടിസ്ഥാന വേതനത്തിന്റെ അഞ്ചു ശതമാനം വീതം ക്ഷാമബത്തയായി നല്‍കണം.
https://www.facebook.com/Malayalivartha