ഇതിലും ഭേഭം ഉമ്മന്‍ ചാണ്ടിയെന്ന് ഇടതുകാര്‍ തന്നെ പറഞ്ഞു തുടങ്ങി...ഇപ്പോള്‍ സമരം ചെയ്യാനും കഴിയാത്ത അവസ്ഥ.. ഇടതുസര്‍ക്കാര്‍ തമ്മിലടിച്ചു തകരുന്നു

പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് 7 മാസം കഴിയുമ്പോള്‍ ഒരു വിലയിരുത്തല്‍ അത്യാവശ്യമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചടുലമായ ഒരു ഭരണമുണ്ടായിരുന്നു എന്ന് എതിരാളികള്‍ പോലും അംഗീകരിച്ചിരുന്നു. യു.ഡി.എഫ്. പരാജയപ്പെട്ട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാലും മുന്നണികള്‍ മാറി മാറി ഭരണം കൈയ്യാളുന്നതാണ് കാണാന്‍ സാധിക്കുന്നത്.
ഏഴുമാസം പിന്നിട്ട ഇടതുമുന്നണി ഭരണം വിലയിരുത്തുമ്പോള്‍ കാണാന്‍ കഴിയുന്നത് ഭരണകൂടത്തിന് ഇച്ഛാശക്തി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. പുതിയ പദ്ധതിയോ ജനക്ഷേമപരമായ കര്‍മ്മപരിപാടികളോ ഇവര്‍ക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ആശ്വാസ പെന്‍ഷനുകള്‍ പലതു മുടങ്ങിപോയിരിക്കുന്നു. റേഷന്‍ വിതരണം തകരാറിലായിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ക്രമാതീതമായിരിക്കുന്നു. എല്ലാ വര്‍ഷവും ക്രിസ്മസ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് ചന്തപോലും മുടങ്ങി. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഭരണാധികാരികള്‍ക്ക് യാതൊരു ഉത്കണ്ഠയും ഇല്ലെ എന്ന ചോദ്യമാണ് ഇതില്‍നിന്നും ഉയരുന്നത്.
ഏഴുമാസത്തെ ഭരണത്തില്‍ നിന്നും കാണാന്‍ കഴിയുന്നത് ബന്ധുനിയമനത്തിന്റെ പേരിലെ രാജി, കൊലക്കേസ് പ്രതി മന്ത്രിയായി ചുമതലയേല്‍ക്കല്‍, മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കല്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ അഴിമതി ആരോപണങ്ങളില്‍ കുരുങ്ങല്‍ എന്നിവയാണ്.
1964 ല്‍ പാര്‍ട്ടി ഇടതും വലതുമായി പിളര്‍ന്നകാലം മുതലേ പാര്‍ട്ടിക്കുള്ളിലെ സംഘട്ടനം സാധാരണമാണ്. സി.പി.ഐ യും സി.പി.ഐ.എമ്മും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ത്തു കഴിഞ്ഞു. ജനുവരി രണ്ടിനു നടന്ന സി.പി.ഐ നേതൃയോഗം മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഒരു യുദ്ധപ്രഖ്യാപനത്തിന്റെ പ്രതീതിയുണ്ട്. മാവോവാദികള്‍ക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ച കര്‍ശനമായ നിലപാട് അംഗീകരിക്കാന്‍ തയാറാകാതെ സി.പി.ഐ സ്വന്തം സര്‍ക്കാരിനെ പിറകില്‍ നിന്ന് കുത്തുന്നു.
പിണറായിയുടെ പാര്‍ട്ടിക്കു സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ തലത്തിലും മോദിയുടെ പാര്‍ട്ടി പ്രധാന ശത്രുവായിരിക്കെ മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍ എന്ന ആക്ഷേപം സി.പി.ഐ. യില്‍ നിന്നും ഉണ്ടായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ അധികാര ദുരുപയോഗം കാരണം ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്നു. അന്ന് അതിനെതിരെ പ്രക്ഷോഭം നടത്തിയവരാണ് ഇന്ന് അധികാരത്തില്‍ ഇരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ വിളിച്ചു ചേര്‍ത്ത് മുന്നറിയിപ്പിന്റെ സ്വഭാവമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. സി.പി.ഐ. ക്ക് അനിഷ്ടമുണ്ടാക്കി. 19 എം.എല്‍.എ. മാരുടെ പിന്‍ബലത്തില്‍ തങ്ങളുടെ മന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി ഇടപെടരുതെന്ന് സി.പി.ഐ പറയുന്നു.
https://www.facebook.com/Malayalivartha