രക്തസാക്ഷികളെ തൊട്ടപ്പോള്‍ കശ്യപിനെ കണ്ണൂരില്‍ നിന്നും കശക്കിയെറിഞ്ഞു

കണ്ണൂരില്‍ തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളില്‍ സി പി എം നേതാക്കള്‍ക്കെതിരെ കര്‍ശന നിലപാടു സ്വീകരിച്ച ദിനേന്ദ്ര കശ്യപ് കണ്ണുര്‍ റേഞ്ച് ഐ.ജി.സ്ഥാനത്ത് നിന്നും തെറിച്ചു. ആഭ്യന്തര വകുപ്പിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെയായിരുന്നു തീരുമാനം. ദിനേന്ദ്ര കശ്യപിനു പകരം മഹിപാല്‍ യാദവ് നിയമിതനായി.
ഡി ജി പി, ഐ.ജി. തലങ്ങളില്‍ സമഗ്ര മാറ്റമുണ്ടായപ്പോള്‍ തന്നെ കണ്ണൂര്‍ റേഞ്ച് ഐ.ജിയെയും മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കൊലപാതകം ഉണ്ടായപ്പോള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ അദ്ദേഹം തുറന്നടിച്ചിരുന്നു. തനിക്ക് രാഷ്ട്രീയക്കാരെ നിയന്ത്രിക്കാനാവുന്നില്ലെന്നും അദ്ദേഹം ഒരു ദൃശ്യ മാധ്യമത്തോട് പറഞ്ഞിരുന്നു. അത് സി പി എം കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കുള്ള കൃത്യമായ സൂചനയായിരുന്നു.
ഇതര സംസ്ഥാനക്കാരായ ഐ.പി.എസ്.ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ എളുപ്പമല്ല. ഇവര്‍ക്ക് പ്രാദേശിക നേതാക്കളുമായി തീരെ അടുപ്പം കാണില്ല. ഡി ജി പിയാണ് ഇത്തരക്കാര്‍ക്ക് രാഷ്ട്രീയക്കാരുടെ നിര്‍ദ്ദേശങ്ങള്‍ കൈമാറാറുള്ളത്. എന്നാല്‍ ഡി ജി പിയുമായും ഭരണനേത്യത്വത്തിനു ബന്ധം ഇപ്പോള്‍ കുറവാണ്.
മഹിപാല്‍ യാദവിനെയും എസ്.ശ്രീജിത്തിനെയും കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയത്.അതില്‍ നിന്നാണ് യാദവിന് ഗ്ലാമര്‍ പദവി നല്‍കിയത്.പി.ജയരാജന്റെ നിര്‍ദ്ദേശാനുസരണമാണ് യാദവിനെ കണ്ണൂരില്‍ നിയമിച്ചതെന്നറിയുന്നു. ശ്രീജിത്തിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകളാണ് അദ്ദേഹത്തിന് വിനയായത്. സക്കീറിനെ തൊട്ടതിനാണ് അദ്ദേഹം എറണാകുളം റേഞ്ചില്‍ നിന്നും തെറിച്ചത്.
യാദവിന് കണ്ണൂരില്‍ എത്ര കാലം തടരാനാവുമെന്ന് കണ്ടറിയണം. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരായ ഇതര സംസ്ഥാന കാര്‍ക്ക് കേന്ദ്രത്തോട് പ്രിയം കൂടിയിരിക്കും. കണ്ണൂരിലെ വില്ലന്‍മാര്‍ പ്രധാനമായും ബി ജെ പിയും സി പി എമ്മുമാണ്.
https://www.facebook.com/Malayalivartha