മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍ക്കൊപ്പം വണ്ടിക്കും പിഴ; വാഹനം വിട്ടുകിട്ടണമെങ്കില്‍ കോടതി കയറണം

മദ്യപിച്ച് വാഹനമോടിക്കുകയാണെങ്കില്‍ ഡ്രൈവര്‍ക്കൊപ്പം വാഹനവും പിടിച്ചെടുത്തു പിഴ ഈടാക്കാന്‍ തുടങ്ങി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് വാഹനം പിടിച്ചെടുക്കുന്നത് ആരംഭിച്ചത്.
ആലുവ റൂറല്‍ എസ്.പിയുടെ ശക്തമായ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നിയമനടപടികള്‍ ആരംഭിച്ചത്.
വാഹനമോടിക്കുന്നയാള്‍ മദ്യലഹരിയിലാണെങ്കില്‍ വണ്ടിയും കൂടി കസ്റ്റഡിയിലെടുത്താണു നടപടി.
പിന്നീട് കോടതിയില്‍ പിഴത്തുക കെട്ടിവച്ചശേഷമേ വാഹനം വിട്ടുകിട്ടൂ. വാഹനം കോടതിയില്‍നിന്നു വിട്ടുകിട്ടണമെങ്കില്‍ ക്ലെയിം പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും വേണം. ഇതിനുള്ള ചെലവള്‍ക്കു പുറമേ പിഴയായ 2000 രൂപകൂടി നല്‍കിയാലേ വാഹനം വിട്ടുകിട്ടൂ. ഇതിനായി ചുരുങ്ങിയത് അഞ്ചുദിവസമെങ്കിലും വേണ്ടിവരികയും ചെയ്യും. ഡ്രൈവര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യത്തില്‍ പോകാം.
അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ മോട്ടോര്‍ വാഹന ചട്ടം 279 പ്രകാരം 1000 രൂപ പിഴയും മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 2000 രൂപയുമാണ് പിഴ. ഉടമയല്ല വാഹനം ഓടിച്ചിരുന്നതെങ്കില്‍ യഥാര്‍ഥ ഉടമതന്നെ കോടതിയില്‍ എത്തിയാലേ വാഹനം വിട്ടുകിട്ടുകയുമുള്ളൂ.
https://www.facebook.com/Malayalivartha