ലക്ഷ്മി നായരെ വെച്ച് ലോ അക്കാദമി മുന്നോട്ട് പോവില്ല; കെ മുരളീധരന്‍

തിരുവനന്തപുരം ലോ കോളേജ് ലക്ഷ്മി നായരെ വെച്ച് മുന്നോട്ട് പോവില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. കോളേജിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ അഭിപ്രായപ്പെടുന്നു ലക്ഷമി നായരെ മാറ്റണമെന്ന്. ഇക്കാര്യം സര്‍ക്കാര്‍ അടിയന്തിരമായി പരിഗരിക്കണമെന്നും മുരളിധരന്‍ ആവശ്യപ്പെട്ടു.
താനുള്‍പ്പെടെ ഒരു പാട് ആളുകള്‍ അവിടെ പഠിക്കുന്ന കാലത്ത് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവിടെ ലക്ഷ്മി നായരുടെ കുഴപ്പം കൊണ്ടാണോ എന്ന് പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ഒരു വിഭാഗം വിദ്യാര്‍ത്ഥികളല്ല എല്ലാ വിദ്യാര്‍ത്ഥികളും സമരത്തിലാണെന്ന് മുരളീധരന്‍ പറഞ്ഞു. അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കല്ല കുഴപ്പം സ്ഥാപന മേധാവിക്കാണെന്ന് മനസ്സിലാക്കാമെന്നും മുരളീധരന്‍ പറഞ്ഞു. ലക്ഷ്മി നായരെ വെച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി സര്‍ക്കാര്‍ തുലക്കരുതെന്നും സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























