Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

എടോ വിജയാ...ഞാനാണ് യഥാര്‍ത്ഥ അതിജീവിത ! പിണറായിക്ക് നേരെ വിരല്‍ചൂണ്ടി 9 വയസുകാരി ; വീണ മന്ത്രി ഓടി

02 FEBRUARY 2026 05:07 PM IST
മലയാളി വാര്‍ത്ത

എടോ...വിജയാ കണ്ടോ യഥാര്‍ത്ഥ അതിജീവിത ദാ ഇവിടെയുണ്ട്. സൈബറിടത്തില്‍ ഭരണകൂടത്തിന് നേരെ ഉയര്‍ന്നുകേട്ട തൂച്ചൂള ചോദ്യം. കാനഡയില്‍ നിന്ന് ഇ മെയില്‍ വഴി ഒരു പരാതി കിട്ടുമ്പോള്‍ ചാടിയിറങ്ങി അതിജീവിത പട്ടം ചാര്‍ത്തിക്കൊടുത്ത്, കപ്പും കൈയ്യില്‍ പിടിച്ച് പി ആര്‍ ഡ്രാമ കളിക്കുമ്പോള്‍ യഥാര്‍ത്ഥ അതിജീവിതകളെ തീണ്ടാപ്പാട് അകലേക്ക് തള്ളി നിര്‍ത്തുകയാണ് പാവപ്പെട്ടവന്റെ പ്രസ്ഥാനത്തിന്റെ പടത്തലവന്‍. ഒരു ഒന്‍പത് വയസുകാരി പിണറായി വിജയനെ അടിമുടി വിറപ്പിക്കുന്നു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്റെ സഖാത്തി ഗര്‍വ്വിന്റെ കൊമ്പൊടിക്കുന്നു. കഴിഞ്ഞ ദിവസം കുഞ്ഞ് വിനോദിനിക്ക് ക്രിതൃമ കൈ വെച്ച് പിടിപ്പിച്ചിരുന്നു. ഇതോടെയാണ് ആ കുഞ്ഞ് മുഖത്ത് പുഞ്ചിരി തെളിഞ്ഞത്. ആ കൃത്രിമ കൈ ഉയര്‍ത്തി ഭരണകൂടത്തെയാണ് വിനോദിനി ചോദ്യമുനയില്‍ നിര്‍ത്തുന്നത്.  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇടപെട്ടാണ് ആ കുഞ്ഞിന് കൃത്രിമ കൈ വെച്ചുപിടിപ്പിച്ചത്. ഈ വാര്‍ത്ത പ്രതിപക്ഷ നേതാവിനെ പൊക്കിയടിക്കാന്‍ അല്ല. മറ്റുചില വസ്തുതകള്‍ തുറന്നുകാട്ടാനാണ്.

വിനോദിനിക്ക് ക്രിതൃമ കൈ വെച്ച് പിടിപ്പിച്ചതും ആ കുഞ്ഞ് പുഞ്ചിരിയും ചികിത്സാ പിഴവിലെ മറ്റ് വിശദാംശങ്ങളും എത്ര മാധ്യമങ്ങള്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ദേ ഇവളാണ് യഥാര്‍ത്ഥ അതിജീവിതയെന്ന് കഴിഞ്ഞദിവസം മുതല്‍ സൈബറിടം കത്തുന്ന ചര്‍ച്ചയാണ് നടക്കുന്നത്. ആ കുഞ്ഞിന് നീതി ഉറപ്പാക്കാന്‍ എന്ത് നീക്കം സര്‍ക്കാര്‍ ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കപ്പല്‍ ആടിയുലയില്ലെന്ന് സ്ഥിരം തള്ളുന്ന ആള്‍ക്ക് ഈ വിഷയത്തില്‍ നാവിറങ്ങിപ്പോയി. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു. അവരിപ്പോഴും സുഖമായ് വിലസുന്നു. അതിജീവിതമാര്‍ക്കൊപ്പമെന്ന് തള്ളിമറിച്ച് അന്തി ചര്‍ച്ച നടത്തി വാര്‍ത്ത കത്തിക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥ അതിജീവിതയെ കണ്ടില്ലെന്ന് നടിച്ചു. എന്റെ കൈ അനക്കാന്‍ പറ്റുന്നില്ലമ്മേ...കൈ എവിടെപ്പോയി അമ്മേ...അയ്യോ മുറിച്ച് കളഞ്ഞോ...ഒന്‍പതുവയസുകാരിയുടെ ആ ചോദ്യം കേരളത്തിന്റെ ഉള്ളുപൊള്ളിച്ചു. ചികിത്സാ പിഴവില്‍ പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശി ആര്‍ വിനോദിന്റെയും പ്രസീതയുടെയും മകള്‍ വിനോദിനിക്ക്  കൈ നഷ്ടപ്പെട്ടത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒടിഞ്ഞ കൈ പ്ലാസ്റ്റര്‍ ഇട്ട കുട്ടിക്ക് ഒടുക്കം വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന. ചികിത്സാ പിഴവുകള്‍ സംഭവിക്കുമ്പോള്‍ അവിടെ പോയി പൂങ്കണ്ണീര് ഒഴുക്കുന്ന മന്ത്രി വീണ ജോര്‍ജിന്റെ സ്ഥിരം നാടകം കളി വിനോദിനിയുടെ കാര്യത്തിലും കേരളം കണ്ടു. പക്ഷെ തുടരെ തുടരെ ഉണ്ടാകുന്ന ചികിത്സാ പിഴവിന് ഒരു പരിഹാരവുമില്ല. അതിജീവിതമാരെ ഉണ്ടാക്കാന്‍ ഭരണകൂടം കാണിക്കുന്ന ശുഷ്‌കാന്തി യഥാര്‍ത്ഥ അതിജീവിതകളുടെ കാര്യത്തില്‍ എന്തേ കാണുന്നില്ല.

ആരോഗ്യ വകുപ്പിലെ പിഴവിനെതിരെ എന്തെങ്കിലും ഒരു വാര്‍ത്ത ചെയ്താല്‍ ഉടനെ ഇറങ്ങും നമ്പര്‍ വണ്‍ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള ശ്രമമെനന് മോങ്ങല്‍. ഇന്ത്യയിലെ നമ്പര്‍ വണ്‍ ആരോഗ്യ സംവിധാനം കേരളത്ിലാണ് അതില്‍ ഒരു സംശയവുമില്ല ഒരു മലയാളി എന്ന നിലയില്‍ അതില്‍ അഭിമാനിക്കുന്നു. ഒരു ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ ചങ്കുറപ്പോടെ ചെയ്യാനുള്ള തീരുമാനം നമ്മള്‍ എടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തി. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ല ആശുപത്രിയില്‍ കോര്‍ണിയ മാറ്റിവെക്കല്‍ ശസത്രക്രിയ നടത്തിയത്. ചെറിയ നേട്ടമല്ല വന്‍ നേട്ടമാണത്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ കേരളം ചരിത്രനേട്ടമാണ് കൈവരിച്ചത്. അങ്ങനെ ആരോഗ്യ മേഖല മുന്‍പന്തിയിലാണ്. എന്നാല്‍ തുടരെ തുടരെ ഉണ്ടാകുന്ന ചികിത്സാ പിഴവ് കണ്ടില്ലെന്ന് നടിക്കാനാകില്ല. വന്‍ നേട്ടം കൈവരിച്ച നമ്മള്‍ തന്നെയാണ് ചികിത്സാ പിഴവില്‍ തലകുനിയ്ക്കുന്നത്. വയറില്‍ പഞ്ഞിയും കത്രികയും വരെ വെച്ച് തുന്നിക്കെട്ടുന്നു. പ്ലാസറ്ററിട്ടവര്‍ കൈ നഷ്ടപ്പെടുന്നു. ഇങ്ങനെ തുടര്‍ക്കഥയാകുന്ന ചികിത്സാ പിഴവുകള്‍.

ഇവിടുത്തെ പുഴുത്ത് നാറിയ സിസ്റ്റം അറുത്തുമാറ്റിയത് ഒരു കുഞ്ഞിന്റെ ചിരിയും സ്വപ്നങ്ങളുമായിരുന്നു. അവള്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആ കൃത്രി കൈ. പക്ഷെ മങ്ങിപ്പോയ അവളുടെ ചിരി തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത് അത്ര നിസാരമല്ല. അക്കാര്.ത്തില്‍ രാഷ്ട്രീയം മറന്ന് വി ഡി സതീശന് കൈയ്യടിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ ദുരന്തം നേരിട്ട ആ കുഞ്ഞിനോട് പലതവണ ക്രൂരത കാട്ടുകയാണ് വകുപ്പ് ചെയ്തത്. പുതുവര്‍ഷം പിറന്നപ്പോള്‍ സ്‌കൂളില്‍ പോകാനാകാതെ വീട്ടില്‍ അടച്ചുപൂട്ടി കഴിയേണ്ടി വന്നു വിനോദിനിയ്ക്ക്. കൃത്രിമകൈ വെക്കാന്‍ പണമില്ലാതെ വിഷമത്തില്‍ ആ കുടുംബം നുറുങ്ങി. അപ്പോഴും ആരോഗ്യ വകുപ്പ് മൗനംപാലിച്ചു, എവിടെ ആയിരുന്നു ഈ സമയം ആരോഗ്യ മന്ത്രി. ഞാനും ഒരമ്മയാണ് ആ കുഞ്ഞിന്റെ വേദന അറിയാമെനന് തള്ളിമറിച്ച ആരോഗ്യ മന്ത്രി എന്തെ കുഞ്ഞിന് കൃത്രിമ കൈ വെച്ച് കൊടുക്കാന്‍ മുന്‍കൈയെയടുത്തില്ല. കുടുംബത്തിന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിരുന്നു ആ കുടുംബം.

സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം.
അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സര്‍ക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കിയത്. എന്നാല്‍ ആ തുച്ഛമായ തുക വിനോദിനി എന്ന മിടുക്കിയുടെ നഷ്ടത്തിന് പകരമാവില്ല.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സിയ ഫാത്തിമയെന്ന കുട്ടിക്ക് ഓണ്‍ലൈന്‍ വഴി മത്സരത്തില്‍ പങ്കെടുക്കാന്‍ മന്ത്രി വി ശിവന്‍ കുട്ടി അനുമതി കൊടുത്തത് നിറഞ്ഞ കൈയ്യടിയോടെ കേരളം ഏറ്റെടുത്തത്. അന്ന് സിപിഎം സൈബര്‍ ഗ്രൂപ്പ് പങ്കുവെച്ചൊരു പോസ്റ്റ് ഉണ്ട്. പറക്കാന്‍ നീ തയ്യാറെങ്കില്‍ ചിറകാകാന്‍ ഒരു ഭരണകൂടം ഉണ്ടിവിടെ. പക്ഷെ വിനോദിനിയുടെ കാര്യത്തില്‍ ഭരണകൂടം തന്നെ ചിറക് വെട്ടിയ ഗതി. കുറ്റക്കാരായ ഡോക്ടര്‍മാരെ സംരക്ഷിച്ച് ഇരകളെ വേട്ടയാടുന്നു. ഇനിയും ഇരകളാക്കാന്‍ കുറേ പേരെ അത്തരം തെറ്റുകാരായ ഡോക്ടര്‍മാര്‍ക്ക് അരികിലേക്ക് പറഞ്ഞയയ്ക്കുന്നു. ഡോക്ടര്‍ ഹാരിസിന് നേരെ നാവാടുന്ന വീണ ജോര്‍ജിന്റെ നാവാട്ടം കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്ക് നേരെയില്ല.  

അഞ്ചുമാസത്തെ വേദനയ്ക്കും സങ്കടങ്ങള്‍ക്കുമൊടുവില്‍ പുഞ്ചിരിച്ചുകൊണ്ട് വിനോദിനി മോള്‍ കാമറക്ക് മുന്നിലെത്തി. നഷ്ടമായ വലംകൈക്ക് പകരം ലഭിച്ച കൃത്രിമക്കൈ കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഹസ്തദാനം ചെയ്തു. ഇന്ന് വിനോദിനി മോളെ കണ്ടു. അവള്‍ സന്തോഷമായിരിക്കുന്നു. ചികിത്സാ പിഴവില്‍ ഒന്‍പത് വയസുകാരിക്ക് നഷ്ടമായത് വലത് കൈ ആണ്. ഒന്നും അതിന് പകരമാകില്ലെന്ന് അറിയാം. എന്നാലും അവള്‍ ആഗ്രഹിച്ചതു പോലെ ചെയ്യാനായി. പുതിയ കൈ കൊണ്ട് അവള്‍ ഇന്നെന്റെ കയ്യില്‍ തൊട്ടു, പൂക്കള്‍ തന്നു. ചില ട്രെയിനിങുകള്‍ കൂടി ബാക്കിയുണ്ട്. ചൊവ്വാഴ്ച പാലക്കാട്ടെ വീട്ടിലേക്ക് മടങ്ങും. ഇനി കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിലും പോകാം. ആ കുഞ്ഞു മകള്‍ ഉയരങ്ങളിലേക്ക് പറക്കട്ടെ....' കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവെച്ച് വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷനേതാവിന്റെ ഇടപെടലില്‍ എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ വെച്ച് കൃത്രിമക്കൈ ഘടിപ്പിക്കുകയായിരുന്നു. വിദേശത്തുനിന്നാണ് ലക്ഷങ്ങള്‍ വിലയുള്ള കൃത്രിമക്കൈ എത്തിച്ചത്. ഇതിനായി കുട്ടിയും രക്ഷിതാക്കളും കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. കുട്ടിയുടെ വളര്‍ച്ചക്കനുസരിച്ച് കൈ മാറ്റേണ്ടി വരും. ഇതിനുള്ള സഹായവും നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായി കുട്ടിയുടെ പിതാവ് വിനോദ് പറഞ്ഞു. വിരലുകള്‍ മടക്കാന്‍ പറ്റുന്ന തരത്തില്‍ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ രണ്ടുമൂന്നു ദിവസം പ്രവര്‍ത്തിക്കും. വിരലുകള്‍ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാല്‍ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്ച കൂടി ആശുപത്രിയില്‍ തുടര്‍ന്ന ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുമെന്ന് വിനോദ് പറഞ്ഞു. അടുത്ത ദിവസം മുതല്‍ സ്‌കൂളില്‍ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.

സര്‍ക്കാരിന്റെ നമ്പര്‍ വണ്‍ ആരോഗ്യ തള്ളിന്റെ മുനയൊടിച്ച സംഭവമാണ് വിനോദിനിക്ക് ഉണ്ടായ ദുരന്തം. സംഭവം വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ച വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ജില്ല ആശുപത്രിയില്‍ ആവശ്യമായ ശാസ്ത്രീയ ചികിത്സ നല്‍കിയിരുന്നു എന്നായിരുന്നു ഡി.എം.ഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ മുസ്തഫ, കണ്‍സല്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പാലക്കാട് മൂന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പൂര്‍ണമായി ചികിത്സ നല്‍കുന്നതിനുമുമ്പ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (1 hour ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (2 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (3 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (3 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (3 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (3 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (4 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (4 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (4 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (4 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (5 hours ago)

Malayali Vartha Recommends