Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

എല്ലാം റോയിയുടെ ഭാര്യയ്ക്ക് അറിയാം!! മരിക്കും മുമ്പ് സഹോദരനെ വിളിച്ചതിന് കാരണം; അന്വേഷണ സംഘത്തെ ഞെട്ടിച്ച് നിർണായക തെളിവ്

02 FEBRUARY 2026 04:17 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ താൻ നേടാനാഗ്രഹിച്ചതെല്ലാം നേടി കഴിഞ്ഞു എന്ന് പറഞ്ഞ മനുഷ്യൻ. ഇനി മരണത്തെ പോലും ഭയക്കുന്നില്ല വിമാന യാത്രയിൽ തന്റെ വാഹനം അപകടത്തിൽ പെടുകയാണെങ്കിൽ മരണത്തിന് തൊട്ട് മുമ്പ് വരെ നൃത്തം ചെയ്ത് കൊണ്ട് ആ മരണത്തെ താൻ സ്വീകരിക്കുമെന്ന് പറഞ്ഞ മനുഷ്യൻ ആത്മഹത്യ ചെയ്യുന്നു... ഈ പ്രപഞ്ചത്തിലിനി തനിക്ക് ഭയക്കാൻ ഒന്നുമില്ലെന്ന് പറയാതെ പറയുകയായിരുന്നു ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ബിസിനസ്സ് മുതലാളിമാരിലൊരാളായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയായിരുന്നു സിജെ റോയി.. എന്നാൽ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തി മാസം രണ്ട് തികയും മുമ്പ് റോയി തന്റെ ശരീരത്തിലേക്ക് ബുള്ളറ്റ് കയറ്റി ജീവനൊടുക്കുന്നു. നെഞ്ചിലേക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുന്നു. അതും തന്റെ ഓഫീസുകളിൽ റെയ്ഡ് നടത്തിക്കൊണ്ടിരുന്നുമ്പോൾ..

തുടക്കം മുതൽ തന്നെ അടിമുടി ദുരൂഹതകളാണ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഇപ്പോയിതാ ആ ദുരൂഹതകളുടെ ചുരുളയിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു. എല്ലാം പ്രീ പ്ലാൻഡ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ്!! അത് പുറത്ത് വന്നതോടെയാണ് പ്രീ പ്ലാൻഡ് ആത്മഹത്യ എന്ന നിഗമനത്തിലേക്ക്  എത്തിച്ചേരുന്നത്. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നാണ് സിജെ റോയിയുടെ സഹോദരൻ ഇപ്പോൾ പറയുന്നത്.  

കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു വിവരിച്ചു. കർണാടക പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, തന്നെ മൂന്ന് തവണ വിളിച്ചിരുന്നെന്നും കൂട്ടിച്ചേർത്തു. സി.ജെ. റോയിയുടെ മരണത്തിൽ നിർണ്ണായക വഴിത്തിരിവായി അദ്ദേഹം എഴുതിയ ആത്മഹത്യാക്കുറിപ്പ് മാറുമെന്ന് റിപ്പോർട്ട്.

അതീവ വികാരനിർഭരമായ കുറിപ്പിൽ തന്റെ വിയോഗത്തിന് ശേഷം ബിസിനസ് സാമ്രാജ്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനെക്കുറിച്ചുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് അദ്ദേഹം നൽകിയിരിക്കുന്നു എന്നാണ് സൂചന. താൻ ഇത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതിൽ കുടുംബാംഗങ്ങളോട് അദ്ദേഹം മാപ്പപേക്ഷിക്കുന്നുണ്ട്. എന്നാൽ വെറുമൊരു വികാരപ്രകടനം എന്നതിലുപരി, തന്റെ അഭാവത്തിൽ സ്ഥാപനത്തിന്റെ ഉത്തരവാദിത്തങ്ങൾ ആർക്കൊക്കെയായിരിക്കണമെന്നും പിൻഗാമികൾ ആരെല്ലാമായിരിക്കണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. വർഷങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പിനൊപ്പം വിശ്വസ്തരായി നിൽക്കുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഒരു കാരണവശാലും തഴയരുതെന്ന് അദ്ദേഹം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിസിനസ് രംഗത്തെ തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ കഠിനാധ്വാനത്തെ കുറിപ്പിൽ നന്ദിയോടെ സ്മരിക്കുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും കുറിപ്പിലുണ്ട്. തനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നൽകാനുള്ളതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. സാമ്പത്തിക രഹസ്യങ്ങളെക്കുറിച്ച് തന്റെ ഭാര്യക്ക് പൂർണ്ണമായ അറിവുണ്ടെന്ന് റോയി കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. മുൻപ് നടന്ന ഒരു അഭിമുഖത്തിലും തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ഭാര്യയുമായി ചർച്ച ചെയ്യാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ റോയിയുടെ ഭാര്യയുടെയും മക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. മരണത്തിന് തൊട്ടുമുൻപ് നടന്ന ആദായനികുതി റെയ്ഡും അതിനുണ്ടായ സാഹചര്യങ്ങളും ഈ കുറിപ്പിലെ വിവരങ്ങളുമായി ചേർത്ത് പോലീസ് പരിശോധിച്ചുവരികയാണ്. കത്തിൽ പറയുന്ന കാര്യങ്ങൾ സാമ്പത്തിക രേഖകളുമായി ഒത്തുനോക്കുന്നതോടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളിലേക്ക് വെളിച്ചം വീശാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിയത് തന്നെ എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണെന്നാണ് കരുതുന്നത്. ജനുവരി 31-ന് സഹോദരനെ വിളിച്ചതും ഇതിന്റെ ഭാഗമാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മരണത്തിന് മുൻപ് റോയ് ആരെയൊക്കെ വിളിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയ പ്രത്യേക അന്വേഷണ സംഘം ആദായനികുതി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അനുമതിയില്ലാതെ ബെംഗളൂരു വിട്ടുപോകരുതെന്നാണ് എസ്ഐടി നിർദ്ദേശിച്ചിരിക്കുന്നത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതേസമയം, സി.ജെ. റോയിയുടെ വിയോഗം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് സഹോദരൻ സി.ജെ. ബാബു വ്യക്തമാക്കി. 

അതേ സമയം എപ്പോഴും തന്റെ പക്കൽ കരുതാറുള്ള കറുത്ത ബ്രീഫ്കേസിനുള്ളിലെ പിസ്റ്റൾ തന്നെയാണോ അദ്ദേഹത്തിന്റെ ജീവനെടുത്തതെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. തന്റെ രേഖകളും പിസ്റ്റളും അടങ്ങിയ ബ്രീഫ്കേസ് റോയ് ഒരിക്കലും കൈവിടാറില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികൾ വെളിപ്പെടുത്തി. എവിടെയെങ്കിലും അബദ്ധത്തിൽ മറന്നുപോയാൽ ഉടൻ തന്നെ ബോഡിഗാർഡുകളെ അയച്ച് ഇത് വരുത്തിക്കുമായിരുന്നു. മരണദിവസം ലാംഫോർഡ് ടൗണിലെ ഓഫീസിലും ഈ ബ്രീഫ്കേസ് അദ്ദേഹത്തിന് അരികിലുണ്ടായിരുന്നു. സാധാരണ ബെംഗളൂരുവിലെത്തിയാൽ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാറുള്ള റോയ്, മരിക്കുന്നതിന് തൊട്ടുപിന്നാലെ നടന്ന ആദായനികുതി പരിശോധനകളിൽ അസ്വസ്ഥനായിരുന്നോ എന്നും സംശയമുണ്ട്. അന്ന് ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ എത്തിയത് റെയ്ഡിനായല്ല, മറിച്ച് പരിശോധനകൾക്കായിരുന്നെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. റോയിയുടെ ദൈനംദിന കാര്യങ്ങളിൽ തങ്ങൾ തടസ്സമുണ്ടാക്കിയിരുന്നില്ലെന്നും അവർ പറയുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു വെടിയുണ്ടയേറ്റ മുറിവാണ് കണ്ടെത്തിയത്. ഉപയോഗിച്ച ആയുധത്തിന്റെ കൃത്യമായ വിവരങ്ങൾ അറിയാൻ ബാലസ്റ്റിക് സംഘത്തിന്റെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പോലീസ്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ ആദായനികുതി ഉദ്യോഗസ്ഥർ തൊട്ടടുത്തിരിക്കെ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത് എങ്ങനെയെന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ജനുവരി 30-ന് ലാംഫോർഡ് ടൗണിലെ ഓഫീസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് റോയ് ജീവനൊടുക്കിയത്. ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് അദ്ദേഹം തന്റെ ചേംബറിലേക്ക് പ്രവേശിച്ചത്. ഈ സമയത്ത് ചില സുപ്രധാന രേഖകളിൽ ഒപ്പിടാനായി ആദായനികുതി ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ അടുത്ത സഹായിയായ എം.ഡി. ജോസഫും അവിടെയുണ്ടായിരുന്നു. അതീവ സുരക്ഷയുള്ള ചേംബറിനുള്ളിൽ തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് അദ്ദേഹം സ്വയം നിറയൊഴിച്ചത്. ശബ്ദം പുറത്തുകേൾക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ മുറിക്കുള്ളിൽ ഉണ്ടായിരുന്നതിനാലാണ് വെടിയൊച്ച ആരും കേൾക്കാതിരുന്നത്. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി പിൻഗാമികൾക്ക് കൈമാറിക്കൊണ്ടുള്ള ഒമ്പത് പേജുള്ള വിശദമായ ആത്മഹത്യാക്കുറിപ്പ് അദ്ദേഹം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നുവെന്നാണ് സൂചന. ആദായനികുതി ഉദ്യോഗസ്ഥർ തന്റെ മുറിയിലുണ്ടായിരുന്ന സമയത്ത് തന്നെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹം നീങ്ങിയത് എങ്ങനെയെന്നത് ദുരൂഹതയായി തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (40 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (10 hours ago)

Malayali Vartha Recommends