രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതി പരിഗണിച്ച് നിയമസഭാ എത്തിക്സ് കമ്മിറ്റി. 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും ലീഗില്‍ നിന്നുളള യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങള്‍. ഇവര്‍ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ യുഡിഎഫ് പാര്‍ലമെന്റ് യോഗം ചര്‍ച്ച ചെയ്യുകയായിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല. ഇന്നുമുതല്‍ നാലുവരെയാണ് ബജറ്റില്‍ പൊതുചര്‍ച്ച. അഞ്ചിന് നടപ്പുസാമ്പത്തികവര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകള്‍ എന്നിവ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha


























