Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി

03 FEBRUARY 2026 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അവസാനം ഇന്ത്യയുടെ പവര്‍ ട്രം പ് അറിഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി എക്സിലും ഫേസ്ബുക്കിലും കുറിച്ചു. എന്നാൽ, വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'വ്യാപാര കരാർ' എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല. അതേ സമയം, ട്രംപിൻറെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമെന്നും ട്രംപിൻറെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി. രണ്ടു സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവയും പിൻവലിക്കും. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 50ൽ നിന്ന് 18 ലേക്ക് ആകും.

അതേ സമയം, 'ട്രേഡ് ഡീൽ' എന്ന പരാമർശം ആവർത്തിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോ‍ർ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. പ്രധാനമന്ത്രിയെ ഡോൺഡ് ട്രംപ് യഥാർത്ഥ സുഹൃത്തായി കാണുന്നു എന്നും ഗോർ. എന്നാൽ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് രംഗത്തെത്തിയത്. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രതികരണം ഒന്നും വന്നിട്ടില്ല. യുഎസ് അംബാസിഡഡര്‍ സെര്‍ജിയോ ഗോര്‍ മോദിയും ട്രംപുമായി ഫോണിൽ സംസാരിച്ചെന്നും സംഭാഷണം വ്യാപാര കരാര്‍ രൂപീകരണ ചര്‍ച്ചക്കിടെ ആയിരുന്നുവെന്നും ട്വീറ്റ് ചെയ്തിരുന്നു. സ്റ്റേ ട്യൂണ്‍ഡ് എന്ന വാക്കാണ് അമേരിക്കൻ അംബാസിഡര്‍ ഉപയോഗിച്ചത്. അതിന് ശേഷമാണ് ട്രംപിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും അടുത്ത സുഹൃത്തുക്കളാണ്, തങ്ങള്‍ സംസാരിച്ചെന്നും അതിന് ശേഷം ഒരു വ്യാപാര കരാറിനുള്ള ധാരണ രണ്ട് നേതാക്കളുമുണ്ടാക്കിയിട്ടുണ്ട് എന്നണ് ഇപ്പോള്‍ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം എത്തേണ്ടതുണ്ട്.

ആഗോള എണ്ണ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യ ഇനി ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് പകരം വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ഇതുസംബന്ധിച്ച ധാരണയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഡൽഹിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.

അതേസമയം ഇന്ത്യയ്ക്കു ചുമത്തിയ പകരംതീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. റഷ്യൻ എണ്ണ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നു ട്രംപ് പറഞ്ഞു. സമാധാനം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ട്രംപിന്റെ എല്ലാ ശ്രമങ്ങൾക്കും മോദി പിന്തുണയും പ്രഖ്യാപിച്ചു. ഇത് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്നതിന്റെ പരോക്ഷ സൂചനയാണോയെന്ന ചോദ്യമുയരുന്നുണ്ട്. ഏതൊക്കെ കാര്യത്തിലാണ് ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചതെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, നിർണായക ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസിലെത്തി. ധാതുവിഭവങ്ങളുടെ വിതരണശ്യംഖലയുമായി ബന്ധപ്പെട്ട മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനാണു യാത്രയെങ്കിലും ഇന്ത്യ–യുഎസ് വ്യാപാരക്കരാർ സംബന്ധിച്ചും ചർച്ച നടത്തുമെന്നാണു വിവരം. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപ് ഭരണകൂടത്തിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തും.
വെനിസ്വേലയിലെ നിക്കോളാസ് മഡുറോയുടെ ഭരണത്തെ അട്ടിമറിച്ച അമേരിക്കൻ നീക്കത്തിന് പിന്നാലെയാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ട്രംപ് മുൻപ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനും ഇന്ത്യക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വെനിസ്വേലൻ എണ്ണ നിക്ഷേപങ്ങൾക്ക് മേൽ അമേരിക്ക ഇപ്പോൾ പൂർണ്ണ നിയന്ത്രണം നേടിയതായി ട്രംപ് അവകാശപ്പെടുന്നു.

അതേസമയം, വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ അവിടുത്തെ പുതിയ നേതൃത്വവുമായി ഇന്ത്യ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനിസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യ ഇനി വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡിന്റെ അവകാശവാദം എന്നതാണ് ശ്രദ്ധേയമാകുന്നത്.

ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിനു ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചാണ് കരാറിൽ ധാരണയായത്. ഇതോടെ യുഎസ് ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായി. പകരം റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ സമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ. തീരുവ കുറച്ചതിനു സമൂഹമാധ്യമ പോസ്റ്റിൽ നരേന്ദ്ര മോദി ട്രംപിന് നന്ദി പറഞ്ഞു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇതിനു പിന്നാലെ വ്യാപാരകരാറിൽ ധാരണയായെന്ന് സ്ഥിരീകരിച്ചു.

കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് അദ്ദേഹം സമ്മതിച്ചെന്നും വ്യക്തമാക്കിയാണ് ട്രംപ് കരാർ പ്രഖ്യാപിച്ചത്.

റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന ഇന്ത്യയുടെ തീരുമാനം യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും. വെനസ്വേലൻ എണ്ണയാകും പകരം ഇന്ത്യ വാങ്ങുക. ഇന്ത്യയ്ക്കുമേലുള്ള പകരംതീരുവ 25ൽ നിന്ന് 18 ശതമാനമായാണ് കുറയ്ക്കുകയെന്നും ട്രംപ് പറഞ്ഞു.

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഈടാക്കുന്ന തീരുവ പൂജ്യമായി കുറയ്ക്കാമെന്ന് മോദി സമ്മതിച്ചതായും ട്രംപ് പറഞ്ഞു. പുറമേ പരമാവധി അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങും. 500 ബില്യൻ ഡോളർ (ഏകദേശം 45 ലക്ഷം കോടി രൂപ) മതിക്കുന്ന അമേരിക്കൻ ഊർജോൽപന്നങ്ങൾ, ടെക്നോളജി, കാർഷികോൽപന്നങ്ങൾ, കൽക്കരി തുടങ്ങിയവ വാങ്ങുന്നതിന് പുറമേയാണിത്.

മെയ്ഡ് ഇൻ ഇന്ത്യ ഉൽപന്നങ്ങളുടെ തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറച്ച ട്രംപിന്റെ നടപടി സ്വാഗതാർഹമാണെന്നും 140 കോടി ഇന്ത്യക്കാരുടെ പേരിൽ ട്രംപിന് നന്ദി പറയുന്നതായും മോദി പറഞ്ഞു. 2 വലിയ സമ്പദ്ശക്തികൾ ഒന്നിക്കുന്നതിന്റെ നേട്ടം ഇരുരാജ്യത്തെയും ജനങ്ങൾക്കുണ്ടാകും. വലിയ അവസരങ്ങളും അതു തുറക്കും. ട്രംപിന്റെ നേതൃത്വം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വളർച്ചയ്ക്കും അനിവാര്യമാണെന്നും മോദി പറഞ്ഞു.

∙ ഇന്ത്യയുടെ ആകെ കയറ്റുമതിയിൽ 18.3% വിഹിതമുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ അമേരിക്കൻ വിപണിക്ക് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഏറെ നിർണായകവുമാണ്.

ട്രംപ് ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമാക്കിയതോടെ ഇനി കയറ്റുമതി രംഗത്ത് എതിരാളികൾക്കുമേൽ മുൻതൂക്കം നേടാൻ ഇന്ത്യയ്ക്ക് കഴിയും. ബംഗ്ലദേശ്, ശ്രീലങ്ക, തായ്‍വാൻ, വിയറ്റ്നാം എന്നിവയ്ക്ക് 20 ശതമാനമാണ് തീരുവ. ബദ്ധവൈരിയായ പാക്കിസ്ഥാന് 19%. മലേഷ്യ, തായ്‍ലൻഡ്, ഇന്തൊനീഷ്യ, കംബോഡിയ എന്നിവയ്ക്കും 19 ശതമാനമാണ്.

∙ അഫ്ഗാനിസ്ഥാന് 15% തീരുവയേയുള്ളൂ. പക്ഷേ, അഫ്ഗാന് യുഎസിലേക്ക് കാര്യമായ കയറ്റുമതി ഇല്ല.

∙ വസ്ത്രം ഉൾപ്പെടെയുള്ള ഉൽപന്ന കയറ്റുമതിയിലാണ് ബംഗ്ലദേശും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് വെല്ലുവിളി ആയിരുന്നത്. ഇനി ഇന്ത്യയ്ക്കാകും മേൽക്കൈ.

∙ വസ്ത്രം, ഇലക്ട്രോണിക്സ്, ഫൂട്‍വെയർ എന്നിവയിൽ വെല്ലുവിളി ഉയർത്തിയ വിയറ്റ്നാമിനുമേലും മേൽക്കൈ നേടാൻ ഇനി ഇന്ത്യയ്ക്ക് കഴിയും.

∙ ബ്രസീലിന് ഇപ്പോഴും 50% തീരുവ തുടരുന്നു. മ്യാൻമർ, ലാവോസ് എന്നിവയ്ക്ക് 40%, ദക്ഷിണാഫ്രിക്കയ്ക്ക് 30%, മെക്സിക്കോയ്ക്ക് 25%, കാനഡയ്ക്ക് 35%, സ്വിറ്റ്സർലൻഡിന് 39% എന്നിവയുടെ തീരുവയും ഇന്ത്യയേക്കാൾ കൂടുതലാണ്.

∙ യുകെ (10%), യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയ്ക്ക് 15 ശതമാനമേയുള്ളൂ.

കേരളത്തിൽ നിന്നുള്ള സമുദ്രോൽപന്നം, വസ്ത്രം, കയർ തുടങ്ങിയവ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതി മേഖലകളെല്ലാം ട്രംപ് 50% തീരുവ പ്രഖ്യാപിച്ചതോടെ വെട്ടിലായിരുന്നു. കയറ്റുമതിയും വരുമാനവും തൊഴിലുകളും ഏറക്കുറെ സ്തംഭിച്ച അവസ്ഥ. തമിഴ്നാട് തിരുപ്പുരിലെ വസ്ത്ര നിർമാണശാലകൾ നേരിട്ടത് ശതകോടികളുടെ നഷ്ടമായിരുന്നു.

∙ യുഎസിലേക്ക് പോയിരുന്ന 48.2 ബില്യൻ ഡോളർ (4.38 ലക്ഷം കോടി രൂപ) മതിക്കുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ 18 ശതമാനമാകുന്നതോടെ വൻ ആശ്വാസം ലഭിക്കുക.

∙ 2024-25 പ്രകാരം 86.51 ബില്യന്റേതാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി.

∙ 11 ബില്യന്റെ ടെക്സ്റ്റൈൽ, 10 ബില്യന്റെ ജെം ആൻഡ് ജ്വല്ലറി, 2.7 ബില്യന്റെ സമുദ്രോൽപന്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം കിട്ടുന്നത് കേരളത്തിനും നേട്ടമാകും. കിറ്റെക്സ് ഗാർമെന്റ്സ് ഓഹരിവില ഇന്ന് കുതിച്ചുകയറാം.

∙ കെമിക്കലുകൾ (4.2 ബില്യൻ), ലെതർ (1 ബില്യൻ) എന്നിവയ്ക്കും തീരുവക്കുറവ് നേട്ടമാകും.

∙ ഇലക്ട്രോണിക്സ്, ഫാർമ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയെ താരിഫിൽ നിന്ന് നേരത്തേതന്നെ ഒഴിവാക്കിയിരുന്നു.

∙ അതേസമയം, ട്രംപ് നേരത്തേ പ്രത്യേകതമായി തീരുവ പ്രഖ്യാപിച്ച സ്റ്റീൽ, ചെമ്പ്, അലുമിനിയം, ഫർണിച്ചർ, വാഹനം, വാഹന ഘടകങ്ങൾ എന്നിവയുടെ തീരുവയിലും ഇന്ത്യയ്ക്ക് ഇളവ് കിട്ടുമോ എന്ന് വ്യക്തമല്ല. സ്റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവ ഏതു രാജ്യത്തുനിന്ന് അമേരിക്കയിൽ എത്തിയാലും 50 ശതമാനമാണ് തീരുവ. ഫർണിച്ചർ, വാഹനം, വാഹനഘടകം എന്നിവയ്ക്ക് 25%.

∙ 2024 പ്രകാരം 8.2 ബില്യൻ മതിക്കുന്ന ഉൽപന്നങ്ങളാണ് ഈയിത്തിൽ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10.4 ശതമാനമാണിത്.

ട്രംപ് ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനത്തിലേക്ക് താഴ്ത്തുമെന്ന് വ്യക്തമാക്കിയതോടെ, ഇന്ന് സെൻസെക്സും നിഫ്റ്റിയും കയറ്റുമതിയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളും കുതിച്ചുകയറുമെന്ന് ഉറപ്പായി. രാവിലെ ഗിഫ്റ്റ് നിഫ്റ്റി മുന്നേറിയത് 800 പോയിന്റോളമാണ്. സെൻസെക്സും നിഫ്റ്റിയും വൻ നേട്ടത്തോടെ തന്നെ വ്യാപാരം ആരംഭിക്കുമെന്ന് ഏറക്കുറെ ഉറപ്പിക്കാം. തീരുവ കുറഞ്ഞതിനാൽ വിദേശനാണയ വരുമാനം വലിയതോതിൽ ഉയരുമെന്നത് രൂപയ്ക്കും നേട്ടമാകും. രൂപയുടെ മൂല്യം വൈകാതെ ഡോളറിനെതിരെ മുന്നേറി 90നും താഴെ എത്തിയേക്കും.

∙ ഗിഫ്റ്റ് നിഫ്റ്റിയിലെ ഈ ട്രെൻഡ് വിലയിരുത്തിയാൽ നിഫ്റ്റി ഇന്ന് 1,000 പോയിന്റ് കുതിച്ചാലും അദ്ഭുതപ്പെടാനില്ല. സെൻസെക്സിന്റെ നേട്ടം അതിലുമേറെയായിരിക്കും.

∙ കയറ്റുമതിയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾ അപ്പർ-സർക്യൂട്ടിലേക്കും മുന്നേറിയേക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends