ഭരതനാട്യ പ്രകടനത്തിനിടെ നര്‍ത്തകന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

വേദിയില്‍ ഭരതനാട്യപ്രകടനത്തിനിടെ നര്‍ത്തകന് അന്ത്യം. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചത്. പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്പിയത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഗുരു ശിവന്‍ മാല്യങ്കരയുമൊത്ത് നൃത്തം ചെയ്യുന്നതിനിടെയാണ് ഓമനക്കുട്ടന്‍ കുഴഞ്ഞു വീണത്.
നൃത്തത്തിന്റെ ഭാഗമായി നര്‍ത്തകന്‍ കുഴഞ്ഞു വീണതാണെന്നാണ് ആദ്യം കാണികള്‍ കരുതിയത്. എന്നാല്‍ ഓമനക്കുട്ടന്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഗുരു നൃത്തം അവസാനിപ്പിച്ച് ഉടന്‍ കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓമനക്കുട്ടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്തെ അറിയപ്പെടുന്ന നര്‍ത്തകനാണ് ഓമനക്കുട്ടന്‍. ദേശീയ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി ബീഹാറിലെ നാന്നൂറോളം വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha