ലക്ഷ്മി നായര്‍ക്കുള്ള പണിയോ? അതോ ലോ അക്കാദമിക്കുള്ളതോ? പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ വിത്സണ്‍ പാനികുളങ്ങര

ഒളിപ്പിച്ച് വച്ചിരുന്ന രഹസ്യങ്ങള്‍ ഓരോന്നായ് പുറത്തു വന്നു തുടങ്ങി. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായിരിക്കുന്ന തിരുവനന്തപുരം ലോ അക്കാദമിക്ക് അഫിലിയേഷനില്ലെന്ന് വെളിപ്പെടുത്തല്‍. അക്കാദമിക്കെതിരെ കേസ് നടത്തിയ അഭിഭാഷകന്‍ വിത്സണ്‍ പാനികുളങ്ങരയുടേതാണ് വെളിപ്പെടുത്തല്‍. സുപ്രിംകോടതി വരെ നീണ്ട കേസില്‍ ഒരിക്കല്‍പോലും അഫിലിയേഷന്‍ സംബന്ധിച്ച രേഖകള്‍ അക്കാദമി അധികൃതര്‍ ഹാജരാക്കിയിട്ടില്ലെന്നും വിത്സന്‍ പാനികുളങ്ങര പറഞ്ഞു.
ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന നാരായണന്‍ നായര്‍ കേരള സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗമായി ഇരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു വിത്സണ്‍ പാനികുളങ്ങരെ ഹൈക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചത്. എന്നാല്‍ കേസിന്റെ ഒരുഘട്ടത്തിലും കോളജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച രേഖകള്‍ അക്കാദമി ഹാജരാക്കിയില്ല.
അഫിലിയേഷന്റെ രേഖകള്‍ സര്‍വ്വകലാശാലയിലും കോളജിലും ഇല്ലാത്തതിന് കാരണവും ഇതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
അക്കാദമിക്കെതിരെ കേസ് നടത്തിയതിന് തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്നും സിപിഎം പിബി അംഗം എസ് രാമചിന്ദ്രന്‍പിള്ള ഉള്‍പ്പടെയുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും വിത്സന്‍ പാനികുളങ്ങര പറഞ്ഞു. 82 ല്‍ സുപ്രിംകോടതി വിധി തങ്ങള്‍ക്ക് അഫിലിയേഷന്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നുവെന്നാണ് നിലവിലെ പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha