കാനത്തിന് ഇസ്മയില്‍ കൊടുത്ത പണി... തുടക്കത്തില്‍ മിണ്ടാതിരുന്ന കാനം രാജേന്ദ്രന്‍ അവസാനം ശക്തമായ നിലപാടെടുത്തത് എന്തുകൊണ്ട്?

ലോ അക്കാദമി വിഷയത്തില്‍ തുടക്കത്തില്‍ മിണ്ടാതിരുന്ന സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അവസാനം പ്രശ്‌നത്തില്‍ ശക്തമായ നിലപാടെടുത്തത് കെ.ഇ ഇസ്മയിലിന്റെ പടനീക്കത്തിനൊടുവില്‍. പാര്‍ട്ടിയിലും ഭരണത്തിലും വലിയ സ്വാധീനമില്ലാതെ കഴിയുന്ന ഇസ്മയിലിനാണ് എ.ഐ.എസ്.എഫിന്റെ ചുമതല.
അക്കാദമി സമരത്തില്‍ ശക്തമായ നിലപാടെടുക്കാനും വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി സംഘര്‍ഷം ഉണ്ടാക്കാനും ഇസ്മയില്‍ തുടങ്ങിയതോടെയാണ് കാനം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ മന്ത്രിയാക്കാത്തിലുള്ള അരിശം ഉള്ളില്‍ കൊണ്ടുനടക്കുന്ന സി.ദിവാകരനും എത്തി. ലക്ഷ്മി നായരെ പുറത്താക്കുക മാത്രമല്ല, അനധികൃതമായി അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ പാളയത്തില്‍ പട ഒരുങ്ങുന്നത് കണ്ടാണ് കാനം പേരൂര്‍ക്കടയ്ക്ക് വെച്ച് പിടിച്ചത്. സി.പി.ഐയുമായി ഏറെ ബന്ധമുള്ള കുടുംബമാണ് ലക്ഷ്മി നായരുടേത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലക്ഷ്മി നായരെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിപ്പിക്കാന്‍ സി.പി.ഐ ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ വമ്പന്‍ പണച്ചാക്കായ ബെന്നറ്റ് ഏബ്രഹാം വന്ന് വീണതോടെ സി. ദിവസാകരന്‍ അടക്കമുള്ള സംഘം മലക്കം മറിയുകയായിരുന്നു. അതിന്റെ പണി പാര്‍ട്ടി തന്നെ പിന്നീട് കൊടുക്കുകയും ചെയ്തു. അതേ ലക്ഷ്മിനായരുടെ പ്രശ്‌നം ഉയര്‍ത്തി ദിവാകരന്‍ പാര്‍ട്ടിക്കെതിരെ തിരിയുന്നത് വലിയ കൗതുകമാണ്.
https://www.facebook.com/Malayalivartha