ലക്ഷ്മി നായരെ പിന്തുണച്ച് പീപ്പിള്‍ ചാനല്‍ ചര്‍ച്ചയില്‍ അസഭ്യവര്‍ഷം

ലോ അക്കാദമി വിഷയത്തില്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ലക്ഷ്മി നായരെ പിന്തുണച്ച് അസഭ്യം പറഞ്ഞ ഇടതുപക്ഷ നിരീക്ഷകന്‍ ഫക്രുദീന്‍ അലിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ജിഷ്ണു പ്രണോയ് വിഷയത്തില്‍ ശക്തമായ ക്യാംപെയ്ന്‍ നടത്തി സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങിയിരുന്നു സിപിഎം ചാനലായ കൈരളി പീപ്പിള്‍ ടിവി. എന്നാല്‍ അതേ വിഷയം ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിയില്‍ സംഭവിച്ചപ്പോള്‍ കൈരളി പീപ്പിള്‍ മലക്കം മറിഞ്ഞു.
കഴിഞ്ഞ ദിവസം ലോ അക്കാദമി വിഷയത്തില്‍ കൈരളി പീപ്പിള്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ലക്ഷ്മി നായര്‍ക്ക് അനുകൂലമായാണ് ഇടതു നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ഫക്രുദ്ദീന്‍ അലി സംസാരിച്ചത്. ലക്ഷ്മീ നായരെ പിന്തുണച്ച ഏറെ വാദിച്ച ഫക്രുദ്ദിന്‍ മറ്റു പാനലിസ്റ്റുകള്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി.
ലക്ഷ്മി നായരെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവരുടെ വസ്ത്രധാരണത്തിന്റെയും അവര്‍ അവതാരികയായ കുക്കറി ഷോയുടേയും പേരില്‍ അവരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നതിനെയാണ് ഫക്രുദ്ദീന്‍ ചര്‍ച്ചയില്‍ എതിര്‍ത്തത്.
ലക്ഷ്മി നായരെ പോലെ ആത്മാഭിമാനമുള്ള ഒരു സ്ത്രീ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ സരിതാ നായരോട് ഉപമിക്കുന്നവരെ ഫക്രുദ്ദീന്‍ അലി കുറ്റപ്പെടുത്തുന്നുമുണ്ട്. ഏറെ രോഷത്തില്‍ സംസാരിച്ച ഫക്രൂദിന് കോണ്‍ഗ്രസ് പ്രതിനിധി മറുപടി പറയാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
ഫക്രുദ്ദീന്‍ അലിയുടെ സംസാരത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് പ്രതിനിധി ബിആര്‍എം ഷെരീഫിനാണ് തെറിവിളി കിട്ടിയത്. താനാരുവാ, ഉഡായിപ്പ്, ഊച്ചാളി എന്നിങ്ങനെ ഫക്രുദ്ദീന്‍ ഷെരീഫിന് നേരെ അസഭ്യവര്‍ഷം തന്നെ നടത്തി.
കാര്യങ്ങള്‍ അതിരു കടന്നുപോയിട്ടും ചര്‍ച്ച നയിച്ച ചാനല്‍ അവതാരകന്‍ ഇടപെട്ടില്ല. ഏറെ നേരം ഫക്രുദ്ദീന്‍ അസഭ്യം പറഞ്ഞപ്പോഴും മിണ്ടാതിരുന്ന അവതാരകന്‍ വളരെ വൈകിയാണ് ചര്‍ച്ചയില്‍ ഇടപെട്ടത്.
ചര്‍ച്ചയിലെ ഫക്രുദ്ദീന്റെ പ്രകടനം ഫേസ്ബുക്കില്‍ പരന്നതോടെ സിപിഎം എതിരാളികളടക്കമുള്ളവര്‍ ഫക്രുദ്ദീനെയും പീപ്പിള്‍ ചാനലിനേയും വിമര്‍ശിച്ച് രംഗത്തെത്തി. ഫക്രുദ്ദീന്‍ മദ്യപിച്ചാണ് ചാനല്‍ ചര്‍ച്ചയ്ക്ക് എത്തിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha