ജലസേചനവകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ മുഴുവനായും ഒഴിപ്പിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്

ജലസേചനവകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ മുഴുവനായും ഒഴിപ്പിക്കുമെന്ന് മന്ത്രി മാത്യു.ടി.തോമസ്. ഭൂമി സംബന്ധിച്ച് സമഗ്രമായ വസ്തുവിവരപ്പട്ടിക തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
നെയ്യാര്‍ ഡാം മുതല്‍ കേരളത്തിന്റെ തെക്കേയറ്റംവരെ ജലസേചനവകുപ്പിന്റെ ഭൂമിയില്‍ വ്യാപകകയ്യേറ്റമുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. പുതിയ കയ്യേറ്റങ്ങള്‍ മുഴുവനായും ഒഴിപ്പിക്കും. വര്‍ഷങ്ങളായി കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി അറിയിച്ചു
വകുപ്പിന് ആവശ്യമില്ലാത്ത ഭൂമി മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറാന്‍ തയ്യാറാണ്. ജലസേചന കനാലുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാഞ്ഞത് ജലനഷ്ടത്തിന് കാരണമായിട്ടുണ്ട്. തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാലുകള്‍ നന്നാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha