യുഎഇ സന്ദര്‍ശിച്ചതിനു പിന്നാലെ ബഹ്‌റൈന്‍ സന്ദര്‍ശിക്കാനൊരുങ്ങി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ സന്ദര്‍ശിച്ചതിനു പിന്നാലെ ബഹ്‌റൈനും സന്ദര്‍ശിക്കുന്നു. ഈ മാസം ഏഴുമുതല്‍ പതിനൊന്ന് വരെയാണ് മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം.
ബഹ്‌റൈന്‍ കിരീടാവകാശി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഓഫീസിന്റെ ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം. ഏഴിന് ബഹ്‌റൈനിലെത്തുന്ന മുഖ്യമന്ത്രി എട്ടുമണിക്ക് പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. ഒന്പത് പത്ത് തിയതികളിലായി നടക്കുന്ന ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷികമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന പരിപാടി. ഈ പരിപാടിയില്‍ ബഹ്‌റൈന്‍ കിരീടാവകാശിയും പങ്കെടുക്കുമെന്നാണ് സൂചന.
ബഹ്‌റൈനിലെ ഭരണാധികാരികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഇതിനു പുറമേ ബഹ്‌റൈനില്‍ മുഖ്യമന്ത്രിക്ക് വന്‍ പൗരസ്വീകരണവും ഒരുക്കുന്നുണ്ട്. അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ മാസം 21 മുതലായിരുന്നു പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം. മൂന്നു ദിവസം യുഎഇയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. നേരത്തെ വി.എസ്.അച്യുതാനന്ദന്‍ ബഹ്‌റൈനിലെത്തിയപ്പോള്‍ ലഭിച്ച വന്‍ വരവേല്‍പ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
https://www.facebook.com/Malayalivartha