കളിയുടെ നിയന്ത്രണം സിപിഐ ഏറ്റെടുത്തു; സിപിഐ സിപിഎമ്മിന്റെ തലയ്ക്കു മേല്‍ കളിച്ചു; ലക്ഷ്മിക്കെതിരെ അന്വേഷണം

ലോ അക്കാദമിക്ക് സ്ഥലം അനുവദിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ റവന്യുമന്ത്രി റവന്യു സെക്രട്ടറിയെ ചുമതലപ്പെടുത്തിയതോടെ സിപിഐ തലയ്ക്കു മേല്‍ കയറി കളിച്ചതിന്റെ ഞെട്ടലിലാണ് സിപിഎം.സത്യത്തില്‍ ഇത്രയും സിപിഎം പ്രതീക്ഷിച്ചതല്ല. വിഎസിന്റെ കത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതാണ് സിപിഎമ്മിന് കൂടുതല്‍ തലവേദനയായത്.
സി പി ഐ യുടെ ഭരണം ഏറെനാളായി സി പി എമ്മിന് ദഹിക്കുന്നില്ല. തങ്ങള്‍ ഇടതു മന്ത്രിസഭയിലെ അംഗങ്ങളാണെന്നു പോലും ചിന്തിക്കാതെയാണ് സി പി ഐ മുന്നോട്ടു പോകുന്നതെന്ന പരാതി ഏറെ നാളായി സി പി എമ്മിനുണ്ട്. ഇക്കാര്യത്തിലുള്ള അമര്‍ഷം പിണറായി നേരിട്ട് വ്യക്തമാക്കിയിട്ടുള്ളതാണ്. വിവരാവകാശ നിയമത്തെ കുറിച്ച് താന്‍ പറയാത്ത കാര്യങ്ങള്‍ കാനം പറഞ്ഞെന്ന ആക്ഷേപം പിണറായിക്കുണ്ട്. അതിനദ്ദേഹം ഉരുളക്ക് ഉപ്പേരി പോലെ മറുപടി നല്‍കിയതുമാണ് . എന്നിട്ടും സി പി ഐ അനങ്ങുന്നില്ല.
സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന വിഷയങ്ങള്‍ വരുമ്പോഴെല്ലാം സി പി ഐ പ്രതിപക്ഷത്തിന്റെ റോളെടുക്കുന്നു. ഒരു മുന്നണിക്കകത്തു നിന്നു കൊണ്ട് ഇത്തരം മനോഭാവം പുലര്‍ത്തുന്നതു ശരിയല്ലെന്നാണ് സി പി എം പറയുന്നത്. ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാന്‍ തയ്യാറെടുക്കകയാണ് സി പി എം.
സി പി എമ്മിനു ലോ അക്കാദമി വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ട്. ലക്ഷ്മി നായര്‍ പാര്‍ട്ടി കുടുംബാംഗമാണെന്നും അവര്‍ക്കെതിരെ തത്കാലം നടപടിയെടുക്കാന്‍ കഴിയില്ലെന്നുമാണ് സി പി എം നിലപാട് ധാരാളം സഖാക്കള്‍ക്ക് അക്കാദമി നിയമ വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തിലാണ് ആര്‍ക്കു മുന്നിലും വഴങ്ങേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചത്.അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്മി നായര്‍ക്ക് വേണമെങ്കില്‍ രാജിവയ്ക്കാം. ഇതാണ് സി പി എം നിലപാട്. പാര്‍ട്ടി നിലപാട് ഇതാണെന്ന് അറിഞ്ഞു കൊണ്ടാണ് സി പി ഐ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയതെന്ന് സി പി എം ആരോപിക്കുന്നു.
സി പി ഐ യും എമ്മും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാകുന്ന പശ്ചാത്തലത്തില്‍ കേരള ഭരണത്തിന്റെ നാള്‍വഴികള്‍ പുനരാലോചിക്കേണ്ടി വരും.
https://www.facebook.com/Malayalivartha


























