ലക്ഷ്മി നായര്‍ക്ക് വേണ്ടി എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ ഒറ്റിയതായി മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍

ലോ അക്കാദമി, ലോ കോളജ് സമരത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി നിലപാട് വിദ്യാര്‍ത്ഥി സമൂഹത്തെ ഒറ്റുകൊടുക്കുന്നതാണെന്ന് വ്യാപക ആക്ഷേപം. എ.ഐ.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഇക്കാര്യം പരസ്യമായി ആരോപിക്കുന്നത്.
എസ്.എഫ്.ഐ നിലപാടുകളില്‍ നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെ തങ്ങള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും ഇന്നലെയും ഇന്നുമായി നടന്ന സംഭവങ്ങള്‍ അവരുടെ കള്ളി വെളിച്ചത്താക്കുന്നതായി. തിങ്കളാഴ്ച രാത്രിയിലെ ചര്‍ച്ച മറ്റുള്ളവര്‍ ബഹിഷ്‌ക്കരിച്ചിട്ടും എസ്.എഫ്.ഐ മാനേജുമെന്റുമായി ചര്‍ച്ച നടത്തി. സി.പി.എമ്മിന്റെ കടുത്ത നിര്‍ദ്ദേശത്തില്‍ നേതാക്കള്‍ വെട്ടിലായിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ അക്കാദമിയിലെ യൂണിറ്റില്‍ വിള്ളല്‍ വീഴുമെന്നുറപ്പാണ്.
പരീക്ഷാ നടപടികളില്‍നിന്ന് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത്‌നിന്നും ലക്ഷ്മി നായരെ മാറ്റിനിര്‍ത്താമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലാണ് എസ്.എഫ്.ഐ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ നിലപാടിനെതിരെയും വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. എസ്.എഫ്.ഐ സമരത്തെ ഒറ്റുകൊടുത്താലും തങ്ങള്‍ പിന്‍മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികളും മറ്റ് സംഘടനകളും.
പ്രധാനമായും വിദ്യാര്‍ത്ഥിനികളാണ് പ്രിന്‍സിപ്പാളിന്റെ പീഡനത്തിന് ഇരയായത്. അവരാണ് സമരം ശക്തമാക്കുന്നതും. ലക്ഷ്മിനായര്‍ അധ്യാപികയായി തുടര്‍ന്നാലും ഇവരെയെല്ലാം പീഡിപ്പിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് എല്ലാ തരത്തിലും ഇവരെ മാറ്റിനിര്‍ത്തണമെന്നതില്‍ കവിഞ്ഞൊരു ഒത്തുതീര്‍പ്പിനും പെണ്‍കുട്ടികള്‍ തയ്യാറല്ല.
സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ പല ട്രോള്‍ ഗ്രൂപ്പുകളും അക്കാദമി വിഷയത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് ട്രോളുകള്‍ ഇറക്കിയതും ശ്രദ്ധേയമാണ്. ഇതിനിടെ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതും സര്‍ക്കാരിനും സി.പി.എമ്മിനും തിരിച്ചടിയായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടകളില്‍ സന്ധി ചെയ്യില്ലെന്ന എസ്.എഫ്.ഐയുടെ അവകാശവാദമാണ് ലോ അക്കാദമി വിഷയത്തോടെ നഷ്ടപ്പെട്ടത്. അടുത്തിടെ സംഘടപ്പിച്ച പല സമരങ്ങളും എസ്.എഫ്.ഐ ഇത്തരത്തില്‍ ഒറ്റുകൊടുത്തതാണോയെന്ന സംശയവും ശക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha