തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

ലോ അക്കാദമി വിഷയത്തില്‍ പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ലോ അക്കാദമിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha