ശമ്പളം മുടങ്ങി...കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മൂന്നിനു പണിമുടക്കും

കെ.എസ്.ആര്‍.ടി.സിയില്‍ ഡിസംബറിലെ ശമ്പളത്തിന്റെ 25 ശതമാനം ഇനിയും കിട്ടിയിട്ടില്ല. ജനുവരിയിലെ ശമ്പളവും മുടങ്ങി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പ്രതീക്ഷിച്ചതാണെങ്കിലും തിയതി ഒന്നാകുന്നതിനു പോലും കാത്തു നില്‍ക്കാതെ കോണ്‍ഗ്രസ് അനുകൂല സംഘടയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഫെബ്രുവരി മൂന്നിന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു.
ഡിസംബറിലെ ശമ്പളത്തിന്റെ 25 ശതമാനം ഇനിയും നല്‍കാത്ത സാഹചര്യത്തിലാണു ജീവനക്കാര്‍ സമരത്തിലേക്കു നീങ്ങുന്നതെന്നു ടിഡിഎഫ് അറിയിച്ചു. ജനുവരിയിലെ ശമ്ബളവും ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷനുമാണ് കുടിശ്ശികയുള്ളത്. അവസാനത്തെ പ്രവര്‍ത്തിദിനമാണ് ശമ്ബളദിനം. ഇതുപ്രകാരം ഇന്നലെയാണ് ജനുവരിയിലെ ശമ്ബളം നല്‍കേണ്ടിയിരുന്നത്.
ഇതിന് 70 കോടി രൂപ വേണം. ശമ്ബളം നല്‍കുന്നതിനുള്ള ഒരു നടപടികളും മാനജ്‌മെന്റ് സ്വീകരിക്കാത്തതാണ് ജീവനക്കാരെ പ്രകോപിതരാക്കിയത്. ഹാജര്‍ അടിസ്ഥാനമാക്കി യൂണിറ്റുകളില്‍ നിന്നും ശേഖരിക്കുകയോ ശമ്ബള ബില്‍ തയാറാക്കുകയോ ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha