കൊച്ചി- ദുബായ് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ സര്‍വീസ് ബുധനാഴ്ച മുതല്‍ ആരംഭിക്കും

എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ ഡല്‍ഹി കൊച്ചി ദുബായ് സര്‍വീസ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. പുലര്‍ച്ചെ 5.10ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് എട്ടിന് കൊച്ചിയിലെത്തുന്ന വിമാനം 9.15ന് ദുബായിലേക്ക് പോകും. 11.25 ന് അവിടെ എത്തും.
ഇന്ധന ലാഭം, മണിക്കൂറുകള്‍ പറക്കാനുള്ള ശേഷി, യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിട സംവിധാനം, വിനോദ സൗകര്യം, പ്രകാശ സംവിധാനം, മികച്ച ഭക്ഷണം എന്നിവയാണ് ഡ്രീംലൈനറിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.
https://www.facebook.com/Malayalivartha