പാകിസ്ഥാനെ വിറപ്പിച്ച പുലിക്കുട്ടി

ഇന്ത്യന്‍ യുദ്ധ ചരിത്രത്തില്‍ പ്രധാന പങ്കു വഹിച്ച സീ ഹോക് വിമാനത്തെ ഇനി തിരുവനന്തപുരം വെള്ളയമ്പലത്തില്‍ സ്ഥിതിചെയ്യുന്ന ജവഹര്‍ബാലഭവനിലെത്തുന്നവര്‍ക്ക് കൂടുതല്‍ മനോഹരമായി കാണാം . കഴിഞ്ഞ 26 വര്‍ഷമായി ജവഹര്‍ബാലഭവനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ യുദ്ധ വിമാനത്തിന് മേല്‍ക്കൂരയടക്കമുള്ള സംരക്ഷണം നല്‍കുന്നതിനും ചുറ്റുപാടുകള്‍ മോടിപിടിപ്പിക്കുന്നതിനുമുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. 22 ലക്ഷം രൂപയുടെ ഗ്രാന്റാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍സ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനാണ്(കെ.എസ്.ഐ.ഇഎല്‍) നിര്‍മ്മാണചുമതല.
ഹാക്കര്‍ സീ ഹോക് വിഭാഗത്തില്‍പ്പെടുന്ന ഈ യുദ്ധ വിമാനം ഇന്ത്യയുടെ സൈനിക ചരിത്രത്തിന്റെ തിളക്കമുള്ള ഭാഗമാണ്. 1971 ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള വിമാനമാണിത്. അന്ന് ചിറ്റഗോങ് തുറമുഖത്ത് ബോംബ് വര്‍ഷിച്ചത് ഇതില്‍ നിന്നുമാണ്.
ഐഎന്‍എസ് വിക്രാന്ത് എന്ന കപ്പലില്‍ നിന്നു പറന്നുയര്‍ന്നായിരുന്നു ഈ ഒറ്റ സീസര്‍ വിമാനം ചരിത്രം രചിച്ചത്. 40,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള വിമാനത്തിന്
40 എംഎം വിഭാഗത്തിലുള്ള നാലു തോക്കുകള്‍ വഹിക്കാന്‍ ശേഷിയുണ്ടായിരുന്നു. ഒപ്പം ബോംബുകളും വഹിക്കാന്‍ കഴിയും. കൂടാതെ 24 റോക്കറ്റുകളും വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ദക്ഷിണനാവിക സേനാ കമാന്‍ഡാണ് 1980 ല്‍ ജവഹര്‍ബാലഭവന് സീ ഹോക് വിമാനം നല്‍കിയത്. ഇത്തരം വിമാനങ്ങള്‍ കുട്ടികളില്‍ പ്രതിരോധ മേഖലകളെ കുറിച്ചു താത്പര്യമുണ്ടാക്കുമെന്നതായിരുന്നു ഇതിനു കാരണം.
ജവഹര്‍ ബാലഭവനില്‍ എയ്‌റോ മോഡലിങ് കോഴ്‌സ് നടത്തുന്നതിനാലാണ് ഇവിടെ വിമാനം ലഭിച്ചത്. ഇന്ത്യയിലെ ജവഹര്‍ബാലഭവനുകളില്‍ ഇവിടെ മാത്രമാണ് എയ്‌റോമോഡലിങ് കോഴ്‌സുള്ളത്.
1980ല്‍ ലഭിച്ച സീ ഹോക് വിമാനം കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെപ്പോലും വളരെയധികം ആകര്‍ഷിക്കുന്നതാണ്. കാലക്രമത്തില്‍ കേടുപാടുകള്‍ വന്നതോടെയാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നത്.

വിമാനം പ്രദര്‍ശിപ്പിച്ചിരിക്കുന്നിടത്ത് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനൊപ്പം പൂന്തോട്ടവും നടപ്പാതയും ഒരുക്കും. വിമാനത്തില്‍ ലൈറ്റുകള്‍ പിടിപ്പിച്ച് ആകര്‍ഷമാക്കാനും പദ്ധതിയുണ്ട്. വിമാനത്തിന് വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തുന്നത് നേവിയാണ്. ഒരു മാസത്തിനുള്ളില്‍ പണികള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ആദ്യത്തോടെ ഉദ്ഘാടനം നടത്താനാകുമെന്നും പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha
























