മന്ത്രിക്കൊരു ബുദ്ധി! ഇനി കൈക്കൂലി കൊടുത്ത് മുടിയും

ജനപ്രതിനിധികള്‍ക്ക് ശുക്രദശ വരുന്നു. ടാറിംഗ് ഉള്‍പ്പെടെയുള്ള പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ ഇനി ജനപ്രതിനിധികള്‍ പരിശോധിക്കണം. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വകുപ്പില്‍ സര്‍ക്കുലര്‍ തയാറാവുകയാണ്.
അതിനിടെ പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാര്‍ മെല്ലെ പോക്ക് നടത്തും. മന്ത്രി ജി.സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് വകുപ്പില്‍ മെല്ലെ പോക്ക് നടത്താന്‍ ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എത്തിയ മന്ത്രി വകുപ്പിലെ ജീവനക്കാരോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. എല്ലാവരും അഴിമതിക്കാരാണെന്നാണ് മന്ത്രിയുടെ ഭാവമെന്നും ജീവനക്കാരില്‍ ഒരു വിഭാഗം രഹസ്യമായി പരാതിപ്പെടുന്നു. അഴിമതിക്കാര്‍ക്കു മാത്രമാണ് മന്ത്രിയെ ഭയം. എന്നാല്‍ വകുപ്പില്‍ അധികം പേരും അഴിമതിക്കാരാണെന്നതാണ് സത്യം .
റോഡ് ടാര്‍ ചെയ്യുന്നത് കണ്ട് ആലപ്പുഴ വഴി യാത്ര ചെയ്യുകയായിരുന്ന മന്ത്രി അവിടെ ഇറങ്ങുകയായിരുന്നു. അരയിഞ്ച് ഘനം പോലും ഇല്ലാതെയാണ് റോഡ് ടാര്‍ ചെയ്തിരുന്നത്. കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റ് റോഡിലാണ് ടാറിംഗ് നടന്നിരുന്നത്. അറ്റകുറ്റപണിയായതുകൊണ്ടാണ് ടാറിംഗിന്റെ ഘനം കുറഞ്ഞതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും മന്ത്രി തൃപ്തനായില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ച് പണി നിര്‍ത്തിവയ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ കാണണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ഒരു പൊതു സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി തന്റെ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ മോശമായി സംസാരിച്ചു. അവരെല്ലാം അഴിമതിക്കാരാണെന്നു പറയാനും മന്ത്രി മറന്നില്ല. ജോലിക്കാര്‍ സത്യസന്ധരാണെങ്കില്‍ അവര്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ടാറിംഗ് പരിശോധിക്കാന്‍ അഞ്ചോളം ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും ആരും സ്ഥലത്ത് വരാറില്ലെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി അവസാനിപ്പിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികള്‍ മേല്‍നോട്ടം ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് കൂടി കമ്മീഷന്‍ നല്‍കേണ്ടി വരും എന്നതൊഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha
























